ന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് സംവിധായകൻ ലാൽ ജോസ്. പാവം പാവം രാജകുമാരൻ എന്ന ചിത്രത്തിൽ സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴുള്ള അനുഭവം പങ്കുവെച്ചാണ് അദ്ദേഹം ശ്രീനിവാസനെക്കുറിച്ച് ഓർക്കുന്നത്. ആ സിനിമയുടെ ഷൂട്ടിനിടെ ലൈറ്റപ്പ് ചെയ്യുന്ന നേരത്തെ ശ്രീനിവാസന് പകരം നിന്നത് താൻ ആയിരുന്നു. തങ്ങൾ ഇരുവർക്കും ഒരേ പൊക്കമായതുകൊണ്ട് ലഭിച്ച ഭാഗ്യമായിരുന്നു അതെന്നും ലാൽ ജോസ് പറഞ്ഞു.

To advertise here,

'ശ്രീനിയേട്ടൻ എഴുതിയതിൽ തമാശകളുടെ സ്വഭാവംതന്നെ മാറിയ സിനിമയാണ് പാവം പാവം രാജകുമാരൻ. പാവം പാവം രാജകുമാരന്റെ സെറ്റിൽ ലൈറ്റപ്പ് ചെയ്യുന്ന സമയത്ത് അഭിനയിക്കുന്ന ആളുകളുടെ പൊസിഷനിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സ് അല്ലെങ്കിൽ അസിസ്റ്റന്റ് സിനിമോട്ടോഗ്രാഫർ ഒക്കെ നിർത്തിയിട്ടാണ് ചെയ്യുന്നത്. എപ്പോഴും ശ്രീനിയേട്ടന്റെ പൊസിഷനിൽ നിൽക്കാൻ എന്നെയാണ് വിളിക്കുക. പ്രാദേശിക വാർത്തകളിൽ ജയറാമേട്ടൻ ആയതുകൊണ്ട് അദ്ദേഹത്തിന് എന്നെക്കാൾ പൊക്കം ഉള്ളതുകൊണ്ട് ആ സിനിമയിൽ സൂര്യേട്ടനെയും സലീമിക്കയേയും ഒക്കെയാണ് നിർത്തിയിട്ടാണ് ലൈറ്റപ്പ് ചെയ്യുന്നത്. ഈ സിനിമയിൽ ശ്രീനിയേട്ടനും ഞാനും ഏതാണ്ട് ഒരേ ഉയരമായതുകൊണ്ട് ശ്രീനിയേട്ടന്റെ പൊസിഷനിൽ എന്നെയാണ് നിർത്തുക. അതും എനിക്കൊരു വലിയ അംഗീകാരമായിട്ടാണ് തോന്നുന്നത്.

ശ്രീനിയേട്ടൻ വരുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ മൂവമെന്റ്സ് എങ്ങനെയായിരിക്കും എന്നൊക്കെ കമൽ സാർ പറഞ്ഞാൽ അദ്ദേഹം നടക്കുന്ന ആ സ്ഥലം ഒക്കെ ഞാനും നടന്നു കാണിക്കും. അപ്പോ അവർ അതിനനുസരിച്ച് ലൈറ്റ്സ് ഒക്കെ കറക്ട് ചെയ്യും. അതൊരു ഏകദേശ കണക്കാണ്. പിന്നെ ശ്രീനിയേട്ടൻ വന്നു നിന്ന ഒരു റിഹേഴ്സൽ ഒക്കെ കഴിയുമ്പോഴാണ് അത് പെർഫെക്റ്റ് ആവുക.

സിദ്ദിഖ്, മണിയൻപിള്ള രാജു ചേട്ടൻ, മാമുക്കോയ, ഇന്നസെന്റ് ഏട്ടൻ, പിന്നെ ലളിത ചേച്ചി, ഒടുവിൽ ഉണ്ണികൃഷ്ണൻ പിന്നെ ജെയിംസ് ഏട്ടൻ തുടങ്ങി ഒരുപാട് പുതിയ ആളുകളെ പരിചയപ്പെടാൻ ആ സിനിമയിലൂടെ പറ്റി. ശ്രീനിയേട്ടനുമായി ഒരു സൗഹൃദം ഉണ്ടായി അപ്പോൾ. ശ്രീനിയേട്ടന്റെ സീനുകളും അദ്ദേഹത്തിന്റെ പെർഫോമൻസ് ഒക്കെ കണ്ടിട്ട് അറിയാതെ കൺട്രോൾ പോയിട്ടൊക്കെ ചിരിക്കും. ഏതോ ഒരു തവണ ഒരു ഷോട്ട് എടുക്കുമ്പോൾ ഞാൻ ഇങ്ങനെ ചിരിച്ചതുകൊണ്ട് ഷോട്ട് കട്ടായിപ്പോയി. അപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞു നീ ചിരിക്കുന്നതൊക്കെ നല്ലതുതന്നെ, പക്ഷേ ഈ ചിരി തിയേറ്ററിൽ ഇല്ലെങ്കിലാണ് എന്റെ സ്വഭാവം മാറുക എന്ന്. അപ്പോൾ കമൽ സാർ പറഞ്ഞു അവന്റെ ചിരി കണക്കുകൂട്ടണ്ട അവൻ ഭയങ്കര ശ്രീനി ഫാൻ ആണെന്ന്', ലാൽ ജോസിന്റെ വാക്കുകൾ.

1990-ലാണ് കമലിന്റെ സംവിധാനത്തിൽ പാവം പാവം രാജകുമാരൻ പുറത്തിറങ്ങിയത്. ജയറാം, രേഖ, സിദ്ധിഖ്, മാമുക്കോയ, മണിയൻപിള്ള രാജു തുടങ്ങി നിരവധി പേർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.