തന്നെത്തന്നെ പരിഹസിച്ച് മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തെ നിരന്തരം നവീകരിച്ച നടൻ ശ്രീനിവാസൻ വിടപറയുമ്പോഴും തന്നെക്കുറിച്ചുള്ള ഒരു കുഞ്ഞു തമാശ ബാക്കിനിർത്തി.

കണ്ണൂർ: നടൻ ശ്രീനിവാസൻ വിടവാങ്ങിയ വാർത്തകളിൽ വയസ്സ് കുറവായിവന്നത് ചർച്ചയാകുമ്പോൾ, പ്രായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നർമം കൂട്ടുകാർ വീണ്ടും ഓർക്കുന്നു.
വ്യക്തിവിവരം ക്രോഡീകരിക്കുന്ന ചില വെബ്‌സൈറ്റുകളിലും മറ്റും ജനനവർഷം 1956 എന്ന് തെറ്റി രേഖപ്പെടുത്തിയത് നേരത്തേ ചില സുഹൃത്തുക്കൾ ശ്രീനിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
നാലഞ്ചുകൊല്ലം ചെറുപ്പമാവാനുള്ള ചാൻസ് എന്തിന് കളയണമെന്നായിരുന്നു പതിവ് നർമത്തോടെ ശ്രീനിയുടെ മറുപടിയെന്ന് അവരോർക്കുന്നു.
വാർത്തകൾ വായിച്ച് ശ്രീനിവാസന് 75 വയസ്സായല്ലോ പിന്നെന്താ 69 എന്നു പറയുന്നതെന്ന് ജന്മനാടായ പാട്യം കോങ്ങാറ്റയിലെ സമപ്രായക്കാരായ കളിക്കൂട്ടുകാരും മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിലെ സഹപാഠികളും ഒരുപോലെ ആശ്ചര്യപ്പെട്ടിരുന്നു.മറ്റെല്ലാ മാധ്യമങ്ങളും ശരിയായ പ്രായം നൽകിയെന്നും ‘മാതൃഭൂമി’ പിശകുവരുത്തിയെന്നും പ്രചാരണമുണ്ടായി. ഇതുസംബന്ധിച്ച അന്വേഷണം ചെന്നുനിന്നത് മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം പുറത്തിറങ്ങുമ്പോൾ ശ്രീനിവാസന് നൽകിയ വിടുതൽ സർട്ടിഫിക്കറ്റിലാണ്. ഇതുപ്രകാരം 1950 മേയ് രണ്ടാണ് ശ്രീനിവാസന്റെ ജനനത്തീയതി.
ശ്രീനിവാസൻ വിടപറഞ്ഞത് 75-ാം വയസ്സിൽ
കണ്ണൂർ: തന്നെത്തന്നെ പരിഹസിച്ച് മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തെ നിരന്തരം നവീകരിച്ച നടൻ ശ്രീനിവാസൻ വിടപറയുമ്പോഴും തന്നെക്കുറിച്ചുള്ള ഒരു കുഞ്ഞു തമാശ ബാക്കിനിർത്തി. 75-ാം വയസ്സിൽ വിടപറഞ്ഞ ശ്രീനിവാസന്റെ പ്രായം മരണശേഷം ചർച്ചകളിൽ ഇടംപിടിച്ചു. ‘മാതൃഭൂമി’ ഒഴികെയുള്ള മാധ്യമങ്ങൾ മിക്കതും അദ്ദേഹത്തിന്റെ പ്രായം 69 ആണെന്നും ജനനവർഷം 1956 ആണെന്നും റിപ്പോർട്ട് ചെയ്തതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. സാമൂഹികമാധ്യമങ്ങളിൽ ചർച്ച മുറുകിയപ്പോഴാണ് യഥാർഥ പ്രായം കണ്ടെത്താൻ ‘മാതൃഭൂമി’ ശ്രമിച്ചത്.
Content Highlights: Actor Sreenivasan`s passing at 75 sparks discussion about his age. Friends recall his witty take on a birth year discrepancy. A final joke from the beloved actor.
Published: 23 Dec 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented