
ശ്രീനിവാസന്റെ വിയോഗത്തിനുശേഷം അദ്ദേഹത്തിന് ലഭിച്ച ആദരം ഏറ്റുവാങ്ങാനെത്തി ഭാര്യ വിമലയും മകൻ ധ്യാനും. അന്തരിച്ച നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ സ്മരണാർഥം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങാനാണ് ഇരുവരുമെത്തിയത്.
മന്ത്രി വീണ ജോർജിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ വിമല സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. മകൻ ധ്യാനും മന്ത്രിയും അവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ഇത് കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ശ്രീനിവാസൻ വിട പറഞ്ഞതിനുശേഷം കുടുംബം പങ്കെടുത്ത ആദ്യ പൊതുചടങ്ങായിരുന്നു ഇത്.
ശ്രീനിവാസന്റെ വീട്ടിൽവെച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. സംവിധായകൻ സത്യൻ അന്തിക്കാട്, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങി സിനിമാ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിനെത്തി. ശ്രീനിവാസന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ചടങ്ങ് അവസാനിച്ചത്.
Content Highlights: sreenivasans wife vimala became emotional at award ceremony
Published: 26 Jan 2026, 03:32 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented