'തുടരും', 'എമ്പുരാന്' എന്നീ ചിത്രങ്ങളിലൂടെ വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ മോഹന്‍ലാല്‍ ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ എത്തും.

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രോജക്ടായ 'L365' ന്റെ ഒരുക്കങ്ങള്‍ വേഗത്തിലാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷന് പ്രകാരം, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ബിനു പപ്പു ഇപ്പോള്‍ ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായി ജോയിന്‍ ചെയ്തിരിക്കുകയാണ്.
ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'തല്ലുമാല', 'വിജയ് സൂപ്പറും പൗര്‍ണമിയും' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ അദ്ദേഹം, 'അഞ്ചാംപാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്ന അനുഭവം സംവിധാനത്തിന് ശക്തി പകരുന്നു.
ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. 'അടി', 'ഇഷ്ക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് രവി ഒരുക്കുന്ന മറ്റൊരു പ്രധാന തിരക്കഥയായി 'L365' മാറുന്നു. 'തന്ത വൈബ്', 'ടോര്‍പിഡോ' എന്നിവയ്ക്ക് ശേഷം ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രവുമാണ് ഇത്.
'തുടരും', 'എമ്പുരാന്' എന്നീ ചിത്രങ്ങളിലൂടെ വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ മോഹന്‍ലാല്‍ ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ എത്തും എന്ന വാര്‍ത്ത ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. റിലീസായ പോസ്റ്ററില്‍, ഒരു വാഷ് ബേസിന്റെ കണ്ണാടിയില്‍ 'L365' എന്ന പേര്യും അണിയറപ്രവര്‍ത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്. സമീപത്ത് തൂക്കി വെച്ചിരിക്കുന്ന പോലീസ് ഷര്‍ട്ടാണ് ലാലേട്ടന്റെ ലുക്കിനെക്കുറിച്ച് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നത്.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും 'L365' ന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് നിര്‍മ്മാണസംഘം അറിയിച്ചു. പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്ന ഒരേയൊരു ചോദ്യം -
'മോഹന്‍ലാല്‍ സ്റ്റൈലിഷ് കാക്കി കുപ്പായത്തില്‍ എപ്പോഴാണ് വീണ്ടും എത്തുന്നത്?'
Content Highlights: Exciting update on Mohanlal`s upcoming big project `L365`! Binu Pappu joins as Creative Director. Directed by Dan Ivin Dan Ivin, penned by Ratish Ravi. Get the latest news here
Published: 14 Nov 2025, 11:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented