ഴിഞ്ഞദിവസമാണ് നടൻ കുഞ്ചാക്കോ ബോബന്റെ രസകരമായ ഒരു വീഡിയോ പുറത്തുവന്നത്. കൊടുംതണുപ്പിൽ രക്ഷയ്ക്കായി മുൻകരുതൽ ഒന്നുമില്ലാതെ മഞ്ഞിൽ കളിക്കുന്ന സ്വന്തം വീഡിയോയാണ് താരം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. 'ഒരുദുരൂഹസാഹചര്യത്തിൽ' എന്ന ചിത്രവുമായി ബന്ധപ്പെടുത്തിയ ക്യാപ്ഷനും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് നടൻ ഷൈൻ ടോം ചാക്കോ നൽകിയ കമന്റാണിപ്പോൾ വൈറൽ.

To advertise here,

ഈ അടുത്ത് നമ്മൾ ഒരുമിച്ച് അഭിനയിച്ചതിനു ശേഷമാണ് ചാക്കോച്ചന്റെ ഈ മാറ്റമെന്നായിരുന്നു ഷൈനിന്റെ കമന്റ്. അതിൽ ചെറിയ വാസ്തവം ഇല്ലാതില്ലാതില്ല, എന്നായിരുന്നു ചിരിച്ചുകൊണ്ട് ചാക്കോച്ചന്റെ മറുപടി.'ഒരു ദുരൂഹസാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി' എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബൻ റീൽ പങ്കുവെച്ചത്. ചിത്രത്തിന്റെ സാമൂഹികമാധ്യമ പേജും മറ്റ് നടന്മാരേയും അണിയറപ്രവർത്തകരേയും ടാഗ് ചെയ്തിട്ടുണ്ട്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നും നടൻ കൂട്ടിച്ചേർത്തു.

കേവലം ഒരു ഷോർട്‌സ് മാത്രം ധരിച്ച് നഗ്നപാദനായി കുഞ്ചാക്കോ ബോബൻ മഞ്ഞിന് മുകളിലൂടെ ഓടിനടക്കുന്നതും അതിൽ കിടന്നുരുളുന്നതും വീഡിയോയിൽ കാണാം. മഞ്ജുവാര്യർ ഉൾപ്പെടെ റീലിന് കമന്റുമായി എത്തിയിട്ടുണ്ട്. രാജേഷ് മാധവൻ, മാളവിക മേനോൻ, ബാലതാരം ദേവനന്ദ, വിശാഖ് നായർ, ദിനേശ് പ്രഭാകർ ഉൾപ്പെടെ കമന്റുചെയ്തു.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കുന്ന ചിത്രമാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദിലീഷ് പോത്തൻ, സജിൻ ഗോപു, സംവിധായകൻ ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ ഉൾപ്പെടെ പ്രധാനവേഷങ്ങൾ ചെയ്യുന്നു.