ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനാണ് തെലുഗ് നടന് കിച്ചസുദീപ്. നിരവധി മികച്ച വേഷങ്ങളിലൂടെ അദ്ദേഹം അതിവേഗം ജനപ്രിയനായി മാറി. അദ്ദേഹത്തിന്റെ ഡബ് ചെയ്തിറങ്ങുന്ന മലയാള ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പൊതുവേദിയില്‍ മലയാളം ഗാനം ആലപിച്ച് കൈയടി നേടിയിരിക്കുയാണ് താരം.
കന്നഡ ടെലിവിഷനിലെ സംഗീത റിയാലിറ്റി ഷോയില്‍ മലയാളത്തിലെ കാന്താ ഞാനും വരാം എന്ന ഗാനമാണ് അദ്ദേഹം പാടിയത്. വരികള്‍ പരമാവധി തെറ്റിക്കാതെ അതേ ഈണത്തില്‍ പാടാന്‍ കിച്ച സുദ്ദീപ് ശ്രമിക്കുന്നുണ്ട്. പാട്ട് കേട്ട് സന്തോഷം പ്രകടിപ്പിക്കുന്ന ഭാര്യ പ്രിയയെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. കിച്ച സുദീപിന്റെ ഭാര്യ പ്രിയ സുദീപ് മലയാളിയാണ്. 2001ലായിരുന്ന ഇരുവരുടെയും വിവാഹം.
വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്ത മാക്സാണ് കിച്ച സുദീപിന്റെ പുതിയ ചിത്രം. ഡിസംബര്‍ 25നായിരുന്നു ഈ ത്രില്ലര്‍ ചിത്രം റിലീസ് ചെയ്തത്. വരലക്ഷ്മി ശരത്കുമാര്, സുനില്‍ ഇളവരശ്, ഉഗ്രം മഞ്ജു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്
Content Highlights: kicha sudeep singing malayalam song viral video
Published: 11 Jan 2025, 09:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented