പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറിയിൽ സമ്മാനങ്ങളുടെ എണ്ണം കൂട്ടാൻ അനുമതിയായില്ല. നവംബറിൽ പരിഷ്കരിച്ച സമ്മാനഘടനയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉടനുണ്ടാവില്ല. ഘടനാമാറ്റത്തിലെ സാങ്കേതിക പ്രശ്നങ്ങൾ, പുതിയ മെഷിനുകളുടെ സാധ്യത, ചെലവ്, അച്ചടിക്കേണ്ട ലോട്ടറികളുടെ എണ്ണം തുടങ്ങിയ വിഷയങ്ങളിലാണ് തീരുമാനമാകാത്തത്. 5,000 രൂപയുടെ സമ്മാനം നാലെണ്ണമെങ്കിലും കൂട്ടണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും രണ്ടെണ്ണമാണ് സർക്കാർ പരിഗണനയിലുണ്ടായിരുന്നത്. സമാനമായി 2,000, 1,000, 500 തുടങ്ങി ചെറിയ സമ്മാനങ്ങളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവുമുണ്ട്.
ലോട്ടറിവില ഉയർത്താതെ അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം വർധിപ്പിച്ച് സമ്മാനങ്ങളുടെ എണ്ണം കൂട്ടാനാണ് ആലോചന. ഇതുപ്രകാരം സീരിയലുകളുടെ എണ്ണം 12ൽനിന്ന് 15ലേക്കുയരും. ഒൻപതുലക്ഷം ടിക്കറ്റുവരെ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ഏജന്റുമാരുടെ കമ്മിഷൻ തുക ഉയർത്തുന്നതിലും വ്യക്തത വരാനുണ്ട്. ലോട്ടറിയിൻമേലുള്ള ജി.എസ്.ടി. നിരക്ക് 28-ൽനിന്ന് 40 ശതമാനമാക്കിയതോടെ ഏജന്റുമാരുടെ കമ്മിഷൻ 12-ൽനിന്ന് പത്ത് ശതമാനമായി കുറച്ചു. പ്രധാന ഏജൻസികളിൽനിന്ന് ടിക്കെറ്റെടുത്ത് വിൽക്കുന്ന തൊഴിലാളികൾക്ക് കിട്ടുന്ന തുകയും കുറഞ്ഞു. തുക ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഡിസംബർ പകുതിയോടെ ഈ വിഷയങ്ങളിലെല്ലാം വ്യക്തത വരുമെന്നാണ് ലോട്ടറി ഡയറക്ടറേറ്റിൽനിന്നുള്ള വിവരം. ജനുവരിയിൽ പുതിയ സമ്മാനഘടന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.
Content Highlights: Kerala State Lottery prize structure revision has been delayed due to technical issues., Proposals include increasing serials from 12 to 15 to boost prize counts without raising ticket prices., Agents demand an increase in commission following the GST hike to 40%., Clearance on these issues is expected by mid-December, with a new structure likely in January.
Published: 15 Nov 2026, 07:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented