സംസ്ഥാന സർക്കാരിനെതിരേ സമരം കടുപ്പിക്കാനൊരുങ്ങി സിനിമാ സംഘടനകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 21-ന് സൂചന സമരം നടത്തുമെന്ന് അമ്മ, പ്രാെഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലീം ചേമ്പർ തുടങ്ങിയ സംഘടനകൾ അറിയിച്ചു. ഷൂട്ടിങ്ങുകൾ നിർത്തിവെച്ച് തീയേറ്ററുകൾ അടച്ചിടും

To advertise here,

ജിഎസ്ടി വന്നതിനുശേഷവും തുടർന്നുപോകുന്ന തദ്ദേശനികുതി ഒഴിവാക്കണമെന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യം. ജിഎസ്ടിക്ക് പുറമെ തദ്ദേശനികുതിയും വരുന്നതോടെ ഇത് ഫലത്തിൽ ഇരട്ട നികുതിയാണ്. ഇത് വലിയ ഭാരമാണ് സിനിമ മേഖലയ്ക്ക് ഉണ്ടാക്കുന്നത്. എന്നാൽ ഈ കാര്യങ്ങളൊന്നും കേൾക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും കഴിഞ്ഞ സിനിമാ കോൺക്ലേവ് കണ്ണിൽ പൊടിയിടാനാണ് സംഘടിപ്പിച്ചതെന്നും സംഘടനകൾ വിമർശിക്കുന്നു.

ചലച്ചിത്രമേഖലയെ പൂർണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള സൂചന പണിമുടക്കാണ് 21-ന് നടക്കുകയെന്നും ഇതിനുശേഷവും സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ തുടർസമര പരിപാടികൾ തീരുമാനിക്കുമെന്നും സിനിമാ സംഘടനകൾ അറിയിച്ചു.