കരിക്ക് വെബ് സീരിസ് താരം കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 

To advertise here,

കരിക്ക് താരങ്ങളായ അർജുൻ, അനു കെ അനിയൻ തുടങ്ങിയവരെല്ലാം വിവാ​ഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നിരവധി ആരാധകരാണ് കിരണിനും ആതിരയ്ക്കും ആശംസകളുമായി എത്തുന്നത്. 

കരിക്ക് നിർമിച്ച നിരവധി വെബ്സീരീസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരൺ. കരിക്കിൻ്റെ ഏറ്റവും പുതിയ വെബസീരീസ് 'മോക്ക'യിലും കിരൺ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.