രിക്ക് സീരീസിലൂടെ പ്രശസ്തനായ ലോലൻ എന്ന ശബരീഷ് ഓടക്കുഴൽ വായിക്കുന്ന വീഡിയോ വൈറൽ. സുഹൃത്തിന്റെ പിയാനോയ്ക്കൊപ്പം ‘വാവാവോ വാവേ’ എന്ന ഗാനം ഓടക്കുഴലിൽ വായിക്കുന്ന ശബരീഷിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തിങ്കളാഴ്ച പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു.

To advertise here,

‘പിഞ്ചു കുഞ്ഞുങ്ങളെ ഉറക്കികിടത്താൻ വിനേഷ് പിയാനോയിസ്റ്റിന്റെ വക ഗാനമേള’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടന്മാരായ നസ്ലിൻ, അനു കെ. അനിയൻ, എന്നിവർ പോസ്റ്റിന് കീഴെ കമന്റിട്ടിട്ടുണ്ട്. ഒട്ടേറെ ആരാധകരും തങ്ങളുടെ സ്നേഹം പങ്കുവെച്ചു. ലോലൻ ചേട്ടന് എന്തോരം കഴിവുകളാ, നിങ്ങള്‍ രണ്ടുപേരും കൂടി ഒരു concert നടത്തുന്നേ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ ‘വാവാവോ വാവേ’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് വായിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം അക്കാലത്തെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. പി.ജയചന്ദ്രനും സുജാത മോഹനും ചേർന്നായിരുന്നു ഗാനം ആലപിച്ചത്.