
സിനിമകളിലൂടെയും കരിക്ക് എന്ന വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ നടി സ്നേഹ ബാബു അമ്മയായി. ഛായാഗ്രാഹകൻ അഖിൽ സേവ്യറിനും സ്നേഹയ്ക്കും പെൺകുഞ്ഞാണ് പിറന്നത്. ആശുപത്രിയിൽ നിന്നുള്ള നിമിഷങ്ങൾ സ്നേഹ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലായിരുന്നു സ്നേഹ ബാബു വിവാഹിതയായത്. കരിക്ക് ടീമിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായിരുന്നു അഖിൽ സേവ്യർ. ഈ സീരീസിൽ സ്നേഹയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. സാമർത്ഥ്യശാസ്ത്രത്തിന്റെ സെറ്റിൽവെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ റീൽസുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Content Highlights: sneha babu and Akhil Xavier welcomes baby girl
Published: 02 Jan 2025, 10:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented