അടുത്തിടെ മോഹൻലാലും ഷാജോണും ദൃശ്യം 3 എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചിരുന്നു. സഹദേവൻ എന്ന വില്ലൻ കഥാപാത്രമായാണ് ഷാജോൺ എത്തിയത്.

മോഹൻലാലിനെക്കുറിച്ച് ഹൃദയംനിറഞ്ഞ കുറിപ്പുമായി നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴുണ്ടായ ഒരനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഷോയ്ക്ക് പോയപ്പോൾ താൻ മേക്കപ്പ് ബാഗെടുക്കാൻ മറന്നിരുന്നുവെന്ന് ഷാജോൺ പറഞ്ഞു. ഇക്കാര്യം മോഹൻലാലിന്റെ പേഴ്സണൽ അസിസ്റ്റന്റായ വിജീഷിനെ അറിയിച്ചു. കൂടാതെ ചില മേയ്ക്കപ്പ് സാധനങ്ങൾ തന്ന് സഹായിക്കാമോ എന്നും ചോദിച്ചു. ഇതറിഞ്ഞ മോഹൻലാൽ നേരിട്ടുതന്നെ തനിക്ക് മേയ്ക്കപ്പിട്ടുതന്നുവെന്നും ഷാജോൺ പറഞ്ഞു.
ഷാജോണിന്റെ കുറിപ്പ് ഇങ്ങനെ:
ചില മറവികൾ ചിലപ്പോൾ......
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പേർസണൽ അസിസ്റ്റന്റ്)കാണുന്നത്. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെല്പ് ചെയ്യാമോന്ന് ചോദിച്ചു. ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. ഇരിക്ക് മോനെ. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു. ഒന്ന് ഞെട്ടി. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു. പക്ഷേ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തുതന്നു...
ഒരുപാട് നന്ദി ലാലേട്ടാ, ഈ സ്നേഹത്തിന്, ചേർത്ത് നിർത്തലിന്. ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരും.
അടുത്തിടെ മോഹൻലാലും ഷാജോണും ദൃശ്യം 3 എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചിരുന്നു. സഹദേവൻ എന്ന വില്ലൻ കഥാപാത്രമായാണ് ഷാജോൺ എത്തിയത്. വിസ്മയയെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ തുടക്കത്തിലാണ് മോഹൻലാൽ അടുത്തിടെ സാന്നിധ്യമറിയിച്ചത്. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനംചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിൽ മോഹൻലാലും നിർണായകവേഷത്തിലുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് മോഹൻലാൽ നായകനായി അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചിത്രം.
Content Highlights: Actor-director Kalabhavan Shajon shared a heartwarming memory of how superstar Mohanlal personally stepped in to do his makeup after Shajon forgot his makeup bag during an overseas stage show.
Published: 12 Aug 2026, 02:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented