ജോൺ എബ്രഹാം വളരെ ബുദ്ധിമാനായ നടനാണെന്നും റിമി സെൻ കൂട്ടിച്ചേർത്തു

ബോളിവുഡിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് 2004-ൽ പുറത്തിറങ്ങിയ ധൂം. ചിത്രത്തിൽ നായകനായ അഭിഷേക് ബച്ചനേക്കാൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് വില്ലൻ വേഷത്തിൽ തകർത്താടിയ ജോൺ എബ്രഹാമായിരുന്നു. ധൂമിൽ അഭിഷേക് ബച്ചന്റെ ഭാര്യയുടെ കഥാപാത്രമായി എത്തിയത് നടി റിമി സെൻ ആയിരുന്നു. അഭിനയം ഉപേക്ഷിച്ച റിമി ഇപ്പോൾ ദുബായിൽ റിയൽ എസ്‌റ്റേറ്റ് ഏജന്റാണ്. ധൂമിലെ തന്റെ സഹതാരമായിരുന്ന ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലെന്ന് പറയുകയാണ് റിമി സെൻ.
ബിൽഡ്കാപ്‌സ് റിയൽ എസ്റ്റേറ്റ് എൽഎൽസിക്ക് നൽകിയ അഭിമുഖത്തിലാണ് റിമി സെൻ ഇക്കാര്യം പറഞ്ഞത്. തുടക്കകാലത്ത് അഭിനയിക്കാൻ അറിയില്ലായിരുന്ന ജോൺ എബ്രഹാം അതിനെ തന്ത്രപരമായി മറികടക്കുകയും പിന്നീട് അഭിനയം പഠിച്ചെടുക്കുകയുമായിരുന്നുവെന്ന് റിമി പറഞ്ഞു.
'മനുഷ്യർ തങ്ങളുടെ നല്ലവശങ്ങൾ മാത്രമാണ് ശ്രദ്ധിക്കുന്നത്. പക്ഷേ ഒരാൾക്ക് തന്റെ പരിമിതികൾ അറിയുകയും അത് പരിഹരിക്കാനായി ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ അയാൾക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാൻ കഴിയും. അതിന്റെ മികച്ച ഉദാഹരണമാണ് ജോൺ എബ്രഹാം. കരിയറിന്റെ തുടക്കത്തിൽ മോഡലായിരുന്ന അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലായിരുന്നു. ആളുകൾ ഓരോന്ന് പറയുമ്പോഴും അദ്ദേഹം അതിനൊന്നും മറുപടി പറയാൻ പോയില്ല.' -റിമി സെൻ പറഞ്ഞു.
Also Read: 'ധൂം' താരം റിമി സെൻ ഇപ്പോൾ ദുബായിൽ റിയൽ എസ്റ്റേറ്റ് ഏജന്റ്; ‘എല്ലാവരേയും സ്വാഗതം ചെയ്യുന്ന നഗരം’
'തനിക്ക് ഏറ്റവും അനുയോജ്യമായതും അധികം അഭിനയിക്കേണ്ടാത്തതുമായ വേഷങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അധികവും ആക്ഷൻ ചിത്രങ്ങൾ. തന്നെ നല്ലരീതിയിൽ അവതരിപ്പിക്കാനുള്ള കാര്യങ്ങൾ ജോൺ ചെയ്തു. അതിനാൽ അദ്ദേഹം ചെയ്യുന്നതിനെ ആളുകൾക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് ജനപ്രിയതാരമായപ്പോൾ ആളുകൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു.' -റിമി സെൻ തുടർന്നു.
'നിങ്ങൾ അഭിനയം വളരെ സാവധാനമാണ് പഠിക്കുക. കുറച്ചുകാലത്തിനുശേഷം ക്യാമറയ്ക്ക് മുന്നിൽ നിങ്ങൾ പരിചയസമ്പന്നനാകും. അതിനുശേഷമാണ് ജോൺ എബ്രഹാം തനിക്ക് അഭിനയിക്കാനുള്ള വേഷങ്ങൾ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കം ശരിയായതായിരുന്നു. അദ്ദേഹത്തിന് സ്വന്തം പരിമിതികൾ അറിയാം. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. അദ്ദേഹം വളരെ ബുദ്ധിമാനായ നടനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ അദ്ദേഹം ബിസിനസുകാരനാണ്, ചലച്ചിത്രനിർമാണത്തിലേക്ക് കടന്നു, ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു.' -റിമി സെൻ പറഞ്ഞു.
Content Highlights: Former actress Rimi Sen shared her thoughts on John Abraham's acting career during a podcast. She noted that while he initially faced criticism for his acting, he was "intelligent" enough to choose roles that suited his strengths, like action films. Rimi, now a real estate agent in Dubai, praised his strategic evolution into a successful producer and businessman.
Published: 22 Jan 2026, 08:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented