
തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയ സിനിമകൾ ഉൾപ്പെടുത്തി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഐ.വി.ശശി ഫിലിം ഫെസ്റ്റിവലിനു തുടക്കമായി. വയലാർ രാമവർമ സാംസ്‌കാരികവേദിയും ഭാരത് ഭവനും ചേർന്ന് സംഘടിപ്പിക്കുന്ന മേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ഐ.വി.ശശിക്കു വേണ്ടി ഏറ്റവുമധികം സിനിമകൾ നിർമിച്ച നിർമാതാവ് പി.വി.ഗംഗാധരന് ചടങ്ങിൽ ആദരം നൽകി. പി.വി.ഗംഗാധരനു വേണ്ടി മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി രാജൻ ഉപഹാരം ഏറ്റുവാങ്ങി.
പഴയകാലത്തെ പല പ്രതിഭകളെയും കുറിച്ച് അറിയാനോ പഠിക്കാനോ ഇന്നത്തെ തലമുറ തയ്യാറാകാത്തത് വേദനാജനകമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പല മഹദ്‌വ്യക്തികളുടെയും സ്മാരങ്ങളിൽപ്പോലും അവരെക്കുറിച്ചറിയാൻ ആരും എത്താറില്ല. ഇന്നത്തെ പല നടൻമാരെയും താരങ്ങളാക്കി മാറ്റിയ ഐ.വി.ശശിയെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവ് നൽകാനുള്ള വേദികളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ., വി.എസ്.ശിവകുമാർ, മുൻ മേയർ കെ.ചന്ദ്രിക, വയലാർ രാമവർമ സാംസ്‌കാരികവേദി ഭാരവാഹികളായ ജി.രാജ്‌മോഹൻ, മണക്കാട് രാമചന്ദ്രൻ, ജി.എസ്. വിജയൻ, വിജയ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരത് ഭവനിലെ ശെമ്മാങ്കുടി സ്മൃതി ഹൈ ക്യു തിയേറ്ററിൽ നടക്കുന്ന ചലച്ചിത്രമേളയിൽ ഈറ്റ, ഇതാ ഇവിടെ വരെ, അവളുടെ രാവുകൾ, തൃഷ്ണ, അതിരാത്രം, ദേവാസുരം എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.
Content Highlights: iv sasi film fest, producer pv gangadharan honoured
Published: 24 Jun 2022, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented