
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. ഡോ. പോൾസ് എൻർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.
കോമയിൽനിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പർ ഹിയറിങ് എന്ന ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. അസാധാരണമായ കേൾവി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ അവതരിപ്പിക്കുക എന്നാണ് ടീസർ പറയുന്നത്. മാത്രമല്ല, ഗംഭീര സാങ്കേതിക പൂർണ്ണതയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്ലർ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. കേന്ദ്ര കഥാപാത്രത്തിന് കേൾവി സംബന്ധമായ സൂപ്പർപവർ ലഭിക്കുന്നത് കൊണ്ടുതന്നെ, ശബ്ദമിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം മാജിക് സൃഷ്ടിക്കും ചിത്രമെന്ന ഫിലിം ടീസർ നൽകുന്നു.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ നടക്കുന്ന ചിത്രത്തിന്റെ റിലീസ് ഉൾപ്പെടെയുള്ള വിവരങ്ങളും വൈകാതെ പുറത്തുവിടും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്കിൽ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരുടെ കരിയറിലെ തീർത്തും വ്യത്യസ്തവും അവർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലം, കഥാപാത്രങ്ങൾ എന്നിവയെ കുറിച്ച് പ്രേക്ഷകരിൽ ആകാംഷയും കൗതുകവും നിലനിർത്തിക്കൊണ്ടാണ് ടീസർ പുറത്ത് വന്നിരിക്കുന്നത്.
ചിത്രത്തിന്റെ മ്യൂസിക് അവകാശം പമുഖ സംഗീത- ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. നേരത്തെ ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരുന്നു.
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കൂടാതെ, കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ഛായാഗ്രഹണം: അഖിൽ സേവ്യർ, എഡിറ്റർ: രാകേഷ് ചെറുമഠം, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്‌സൺ ജോർജ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രങ്ങൾ: ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: അപ്പുണ്ണി സാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, അജിത് ജോസ്, വി.എഫ്.എക്‌സ്: പ്രൊമൈസ് വി.എഫ്.എക്‌സ്, മാർജ്ജാര വി.എഫ്.എക്‌സ്, അസോസിയേറ്റ് ഡയറക്ടർ: മുബീൻ റാഫി, പ്രൊജക്ട് ഡിസൈനർ: അമൃത മോഹൻ,അസോസിയേറ്റ് ക്യാമറാമാൻ: വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ, പി.ആർ.ഒ: ശബരി.
Content Highlights: Teaser reveals a unique concept involving super-hearing after a coma. Features Sangeeth Prathap and Sharafudheen in never-before-seen roles. High technical standards with a focus on innovative sound design. Directed by debutant Shyamin Girish. Music rights acquired by Think Music
Published: 01 Aug 2026, 08:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented