സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' സെൻസറിങ് പൂർത്തിയാക്കി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18-ന് ആണ്. ഡോ. പോൾസ് എന്റർടെയ്ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ- തിരക്കഥ- സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്.
എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. കോമയിൽനിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പർഹിയറിങ് ശക്തി ലഭിച്ച ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
അസാധാരണ കഴിവിന് പിന്നിലെ കൗതുകവും അതിലൂടെ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്നാണ് സൂചന. ഷറഫുദ്ദീനും അഖില ഭാർഗവനും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന രംഗങ്ങളിലെ രസകരമായ കെമിസ്ട്രിയും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ് എന്ന് ട്രെയ്ലർ കാണിച്ചു തന്നിരുന്നു.
മികച്ച മേക്കിങ് നിലവാരവും ശബ്ദത്തിനും സൗണ്ട് ഡിസൈനിനും നൽകുന്ന പ്രാധാന്യവും ചിത്രത്തെ വേറിട്ട അനുഭവമാക്കുമെന്ന പ്രതീക്ഷയും ട്രെയ്ലർ നൽകുന്നുണ്ട്.
കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ചിത്രം കാത്തിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക പൂർണ്ണതയോടെ ഒരുക്കിയ ചിത്രം, ശബ്ദ മിശ്രണത്തിലും സൗണ്ട് ഡിസൈനിലുമെല്ലാം പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ സംഗീ- ഓഡിയോ ലേബൽ ആയ തിങ്ക് മ്യൂസിക് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സ് സ്വന്തമാക്കിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
ഛായാഗ്രഹണം: അഖിൽ സേവ്യർ, എഡിറ്റർ: രാകേഷ് ചെറുമഠം, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈൻ: നിക്‌സൺ ജോർജ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രങ്ങൾ: ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: അപ്പുണ്ണി സാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, അജിത് ജോസ്, വി.എഫ്.എക്‌സ്: പ്രൊമൈസ് വി.എഫ്.എക്‌സ്, മാർജാര വി.എഫ്.എക്‌സ്, അസോസിയേറ്റ് ഡയറക്ടർ: മുബീൻ റാഫി, പ്രൊജക്ട് ഡിസൈനർ: അമൃത മോഹൻ, അസോസിയേറ്റ് ക്യാമറാമാൻ: വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ, പി.ആർ.ഒ: ശബരി.
Content Highlights: The Malayalam film 'Its A Medical Miracle' completed its censoring process and received a U/A 16+ certificate. Directed by debutant Syamin Gireesh, the movie features Sangeeth Pratap and Sharafudheen in lead roles. Written by actress Nyleen Sandra and starring Akhila Bhargavan as the female lead, the film is set for a global release on September 18. The storyline follows a man who gains extraordinary hearing abilities after waking up from a coma. Produced by Dr. Paul Varghese and Sujith J. Nair under Dr. Paul's Entertainment and Dream Big Films, with Think Music acquiring the audio rights.
Published: 15 Sept 2026, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented