ങ്കണവാടി അധ്യാപകരെക്കുറിച്ച് വിവാദപരാമർശം നടത്തിയ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്ത വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. അംങ്കണ വാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ..അവർ കുട്ടികളുടെ മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേയെന്നാണ് ഹരീഷ് ചോദിക്കുന്നത്. വിദേശ സിനിമകൾ കണ്ട് ആ ഫോർമാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അങ്കണ വാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് എന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് അഭിപ്രായപ്പെടുന്നു.

To advertise here,

ഹരീഷ് പേരടിയുടെ പോസ്റ്റ്

നമ്മുടെ അങ്കണവാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ..അവർ കുട്ടികളുടെ മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ?..കൂറെ വിദേശ സിനിമകൾ കണ്ട് ആ ഫോർമാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അങ്കണവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് ...അവർക്ക് ഭക്ഷണം കൊടുക്കുന്നത്...അത് വലിയ സഹനവും സമരവുമാണ്..തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്...ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അങ്കണവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയ്യാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്...കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങൾ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അങ്കണവാടി അമ്മമാർ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണ്..

അങ്കണവാടി അധ്യാപകർക്കെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം നടൻ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ ശ്രീനിവാസൻ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു പരാതി.

അങ്കണവാടി അധ്യാപകരുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് കേരളത്തിൽ അംഗൻവാടി അധ്യാപകരായി കുട്ടികളെ പഠിപ്പിക്കുന്നത് എന്നായിരുന്നു അഭിമുഖത്തിനിടയിൽ ശ്രീനിവാസൻ നടത്തിയ പരാമർശം.

Content Highlights : hareesh peradi fb post sreenivasan's controversial statement against anganvadi teachers