സംവിധായകന്‍ ഹന്‍സല്‍ മെഹ്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. 17 വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.

To advertise here,

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഒരു കുറിപ്പും ഹന്‍സല്‍ മെഹ്ത പങ്കുവച്ചു.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്‍മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്‌നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. സ്‌നേഹം എന്നെന്നും നിലനില്‍ക്കുന്നു- ഹന്‍സല്‍ മെഹ്ത കുറിച്ചു.