2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കര്‍ എന്ന സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച ഹാക്ക്വിന്‍ ഫീനീക്‌സാണ് മികച്ച നടന്‍. സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച ചിത്രം (ഡ്രാമ വിഭാഗത്തില്‍).   മികച്ച സംവിധായകനുളള പുരസ്‌കാരവും സാം മെന്‍ഡിസ് സ്വന്തമാക്കി. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗറെ മികച്ച നടിയായി തിരഞ്ഞെടുത്തു.

To advertise here,

മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ കെന്റ്വിന്‍ ടാരന്റിണോ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്‌ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിനുള്ള അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി.

കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച നടിയായി ഓക്കഫീനയെ തിരഞ്ഞെടുത്തു. ദ ഫെയര്‍വെല്‍ എന്ന ചിത്രമാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇതേ വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ടാരണ്‍ ഇഗര്‍ട്ടനാണ് (റോക്കറ്റ്മാന്‍).

ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.

Content Highlights: golden globe award 2020, joaquin phoenix,  won best actor award, joker Movie, Brad Pitt, once upon a time in Hollywood