
ഭോപ്പാൽ: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ, മധ്യപ്രദേശ് ലോകായുക്ത പിടിച്ചെടുത്തത് 7.6 കോടിരൂപയുടെ വസ്തുവകകൾ. 2.5 കിലോഗ്രാം സ്വർണം(മതിപ്പുവില 3.5 കോടിരൂപ), 1.6 കിലോഗ്രാം വെള്ളി (2.9 ലക്ഷംരൂപ), 26.36 ലക്ഷം രൂപ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സാത്പുര ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടറായ സഞ്ജീവ് കുമാർ ശർമയുടെ വസതിയിലും ഇയാളുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലുമാണ് ലോകായുക്ത പരിശോധന നടത്തിയത്.
നിയമാനുസൃതമായ സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്നതിനേക്കാൾ, 228 ശതമാനം അധികം സ്വത്ത് സഞ്ജീവ് കുമാർ സമ്പാദിച്ചതായി കണ്ടെത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഭാര്യയുടെയും മറ്റ് സ്വകാര്യ വ്യക്തികളുടെയും പേരുകളിൽ ഇയാൾ ചില സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. രണ്ടുകോടിരൂപ വിലമതിക്കുന്ന റിസോർട്ട്, ഒരു കോടി രൂപ വില മതിക്കുന്ന വീട് എന്നിവയുമായും കുമാറിന് ബന്ധമുണ്ടെന്നാണ് സൂചന. സ്‌കോർപിയോ, മഹിന്ദ്ര കെയുവി, റോയൽ എൻഫീൽഡ്, സ്‌കൂട്ടർ എന്നീ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: Madhya Pradesh Lokayukta raided Satpura Tiger Reserve Assistant Director Sanjeev Kumar Sharma's residence., Assets worth Rs 7.6 crore, including 2.5 kg gold and 1.6 kg silver, were seized., The officer accumulated 228 percent more wealth than known sources of income., Several vehicles and properties, including a resort, are linked to the ongoing investigation.
Published: 15 Nov 2026, 02:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented