മാങ്കാംകുഴി(ആലപ്പുഴ): മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നതിനിടെ ഇതരസംസ്ഥാനത്തൊഴിലാളി മകളെ നിലത്തടിച്ചു കൊലപ്പെടുത്തി. അസമിലെ ബാരമതി സ്വദേശി പരിതോഷ് മണ്ഡൽ (27) ആണ് രണ്ടുവയസുകാരിയായ മകൾ ദീപികയെ നിലത്തടിച്ച് കൊലപ്പെടുത്തിയത്. ഭാര്യ റൊണ്ടോവാലിയുമായി വഴക്കിടുന്നതിനിടെയാണ് സംഭവം. റൊണ്ടോവാലിയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ പരിതോഷ് നിലത്തടിക്കുകയായിരുന്നു.
മാങ്കാംകുഴി ജങ്ഷന് കിഴക്ക് വെട്ടിയാറിലാണ് പരിതോഷും കുടുബവും വാടകയ്ക്ക് താമസിച്ചിരുന്നത്. മേസ്തിരി പണിക്ക് സഹായിക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്.
കുഞ്ഞിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ട് സംശയം തോന്നിയ ഡോക്ടർ മാവേലിക്കര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുറത്തികാട് പോലീസ് പ്രതിയെ പിടികൂടി. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Content Highlights: A 2-year-old child named Deepika was killed by her father in Alappuzha., The accused, Paritosh Mandal from Assam, was under the influence of alcohol during a domestic dispute., The Kurathikad police arrested the accused after hospital authorities reported suspicious injury marks on the child.
Published: 15 Nov 2026, 02:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented