ബോക്സ് ഓഫീസില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു വിജയ്, തൃഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലി.
ചിത്രത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി റി റീലിസിനെത്തിയപ്പോഴും ആവേശം അടങ്ങുന്നില്ല. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു.
യുകെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും റിലീസിനെത്തിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും കാണാനായതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. തിയേറ്ററില്‍ നിന്നുള്ള ആരാധകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സിനിമയുടെ ആഗോള ബോക്സ് ഓഫീസ് വരുമാനം ഇപ്പോള്‍ 15 കോടി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം 10 കോടിയോളം വരുമാനം. ഇന്ത്യയില്‍ ഇതുവരെ റിറിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വരുമാനം നേടിയവയുടെ പട്ടികയില്‍ നാലാമതെത്തിയിരിക്കുകയാണ് ഗില്ലി. ടൈറ്റാനിക് (ത്രിഡി), ഷോലൈ (ത്രിഡി), അവതാര്‍ എന്നിവയ്ക്ക് ശേഷമാണ് ഗില്ലിയുടെ സ്ഥാനം. ഈ കുതിപ്പില്‍ ഗില്ലി ഇവയെ മറികടന്നേക്കുമെന്നാണ് പ്രവചനങ്ങള്‍.
ധരണിയാണ് ചിത്രത്തിന്റെ സംവിധായകന്. കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തില്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ഡിയെന്ന വില്ലനായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ആശിഷ് വിദ്യാര്‍ഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 50 കോടിയാണ് 2004 ല്‍ ഗില്ലി വരുമാനം നേടിയത്.
അതേസമയം, വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' ആണ് വിജയ് നായകനാകുന്ന പുതിയ ചിത്രം. 2024 സെപ്തംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Vijay movie, Ghilli re-releases, theater, box office India, world wide
Published: 23 Apr 2024, 07:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented