
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനംചെയ്യുന്ന ചിത്രമാണ് 'ഭഭബ'. പുതുവർഷത്തോടനുബന്ധിച്ച് സിനിമയുടെ പോസ്റ്റർ എത്തിയിരിക്കുകയാണ്. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് പോസ്റ്ററിലുള്ളത്. ദിലീപിന്റെ വ്യത്യസ്തമായ ലുക്കിനൊപ്പംതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് ഈ പോസ്റ്ററിലുള്ള വാഹനവും.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു ജിപ്സിയുടെ ബോണറ്റിലിരിക്കുന്ന ദിലീപിനെയാണ് പോസ്റ്ററിൽ കാണാനാവുക. ദിലീപിന്റെ മാസ് ലുക്കിനൊപ്പം ഈ വാഹനത്തിന്റെ നമ്പർ പ്രത്യേകം ശ്രദ്ധിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. TN-59-100 ആണ് പോസ്റ്ററിലെ വാഹനത്തിന്റെ നമ്പർ. ഗില്ലി എന്ന ചിത്രത്തിൽ വിജയ് ഉപയോഗിക്കുന്ന അതേ മോഡലിലുള്ള വാഹനവും നമ്പറുമാണ് ഇതെന്നാണ് സോഷ്യൽ മീഡിയാ യൂസർമാർ കണ്ടെത്തിയിരിക്കുന്നത്.
നടി നൂറിൻ ഷെരീഫും ഭർത്താവും നടനുമായ ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലുണ്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രശസ്ത നൃത്ത സംവിധായകനും നടനുമായ സാൻഡി മാസ്റ്ററും, തമിഴ് ഹാസ്യതാരം റെഡ്‌ഡിൻ കിങ്സ്‌ലി എന്നിവരും വേഷമിടുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ.
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. ഗാനങ്ങൾ -കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്. സംഗീതം -ഷാൻ റഹ്മാൻ. ഛായാഗ്രഹണം -അരുൺ മോഹൻ. എഡിറ്റിങ് -രഞ്ജൻ എബ്രഹാം. കലാസംവിധാനം -നിമേഷ് താനൂർ. കോ പ്രൊഡ്യൂസേർസ് -വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ -സുരേഷ് മിത്രക്കരി. വാർത്താ പ്രചരണം -വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Dileep`s new movie `BhaBhaBa` first look poster is released
Published: 01 Jan 2025, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented