റീറിലീസുകളുടെ ഇടയിൽ പുതുചരിത്രമെഴുതി ബോളിവുഡ് ഫാൻ്റസി ഹൊറർ 'തുമ്പാഡ്'. റീറിലീസ് ചെയ്തതിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതി 'തുമ്പാഡ്' സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. വിജയ് ചിത്രം 'ഗില്ലി'യുടെ റെക്കോഡാണ് 'തുമ്പാഡ്' തകർത്തത്.
റീറിലീസ് ചെയ്ത 12-ാം ദിവസമാണ് ചിത്രം റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 24.67 കോടിരൂപയാണ് ചിത്രം നേടിയത്. ഹോളിവുഡ് ചിത്രം 'ടെെറ്റാനിക്' ആയിരുന്നു ഗില്ലിക്ക് മുൻപ് റെക്കോഡ് സ്വന്തമാക്കിയിരുന്ന ചിത്രം. 18 കോടി രൂപയായിരുന്നു 'ടെെറ്റാനിക്കി'ൻ്റെ ഇന്ത്യയിലെ കളക്ഷൻ. 13 കോടിരൂപ നേടിയ 'ഷോലെ' ആണ് തൊട്ടുപിന്നിൽ.
ആദ്യം പ്രദർശനത്തിന് എത്തിയപ്പോൾ നേടിയതിലും ഉയർന്ന തുകയാണ് ചിത്രം രണ്ടാംവരവിൽ സ്വന്തമാക്കിയിരിക്കുന്നത്. 2018-ൽ ആദ്യമായി പ്രദർശനത്തിനെത്തിയ ചിത്രം ആറ് വർഷങ്ങൾക്കിപ്പുറം 2024 സെപ്റ്റംബർ 13-നാണ് റീറിലീസ് ചെയ്തത്. 12.5 കോടി രൂപയായിരുന്നു ആദ്യതവണ പ്രദർശനത്തിനെത്തിയപ്പോൾ നേടിയത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകവ്യാപകമായി ചിത്രം റീറിലീസ് ചെയ്യാൻ നിർമാതാക്കൾ ഒരുങ്ങുകയാണ്.
രാഹി അനിൽ ബാർവെ സംവിധാനം ചെയ്ത ചിത്രം മികച്ച നിരൂപണ പ്രശംസ നേടിയിരുന്നു. സോഹം ഷാ, ജ്യോതി മാൽഷെ തുടങ്ങിയവരാണ് ഈ ഹൊറർ-ഫാൻ്റസി ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.
Content Highlights: Tumbbad beats vijay Ghilli to become highest grossing re-release movie in India
Published: 26 Sept 2024, 03:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented