മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടി തൃഷ. പച്ച നിറത്തിലുള്ള ഫ്ലോറൽ കുർത്ത ധരിച്ചാണ് താരം ചെന്നൈയിലെ പോളിംഗ് ബൂത്തിലെത്തിയത്. തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പുരട്ടിയ ചിത്രം തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ജനാധിപത്യപരമായ തന്റെ കടമ നിർവഹിക്കാൻ എല്ലാവരോടും നടി ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം തൃഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറികൾ ശ്രദ്ധ നേടുകയാണ്.

To advertise here,

തന്റെ അമ്മ ഉമയ്‌ക്കൊപ്പമാണ് തൃഷ വോട്ട് ചെയ്യാൻ എത്തിയത്. വോട്ട് ചെയ്യുന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ താരം ഓർമ്മിപ്പിച്ചു.

വോട്ട് ചെയ്തതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ തൃഷ പങ്കുവെച്ച പോസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. 2004-ൽ വിജയ്‌ക്കൊപ്പം അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 'ഗില്ലി'യിലെ രണ്ട് ഗാനങ്ങളാണ് അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലുള്ളത്.

ആദ്യത്തെ സ്റ്റോറിയുടെ പശ്ചാത്തലം കൊക്കര കൊക്കരക്കോ എന്ന ഗാനത്തിന്റെ വരികളാണ്. 'അർജുനർ വില്ല്' എന്ന ഗാനമാണ് തൃഷയുടെ അടുത്ത പോസ്റ്റിന്റെ പശ്ചാത്തലം. ഈ ഗാനത്തിലെ വിസിൽ ശബ്ദമുള്ള ഭാഗമാണ് ഇതിൽ കേൾക്കാനാകുക. വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) ചിഹ്നം വിസിൽ ആയതിനാൽ, ഇത് അദ്ദേഹത്തിനുള്ള പരസ്യമായ പിന്തുണയാണെന്ന് ആരാധകർ വിലയിരുത്തുന്നു.

തൃഷയുടെ ഈ 'ഗില്ലി' പോസ്റ്റിന് താഴെ നിരവധി വിജയ് ആരാധകരാണ് പ്രതികരണവുമായി എത്തിയത്. തൃഷയെ 'അണ്ണി' (ജ്യേഷ്ഠത്തി അമ്മ) എന്ന് വിളിച്ചാണ് പലരും കമന്റുകൾ രേഖപ്പെടുത്തുന്നത്. "കോഡ് വേർഡ് സ്വീകരിച്ചു" എന്നും, ബിജിഎം സൂചിപ്പിക്കുന്നത് ആർക്കാണ് വോട്ട് ചെയ്തതെന്നാണെന്നും ആരാധകർ തമാശയായി കുറിച്ചു.

തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട ജോഡികളാണ് വിജയ്‌യും തൃഷയും. 'ഗില്ലി', 'തിരുപ്പാച്ചി', 'ആദി', 'കുരുവി' തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും വലിയ ജനപ്രീതി നേടിയിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം ലോകേഷ് കനകരാജിന്റെ 'ലിയോ' എന്ന ചിത്രത്തിലൂടെ ഇവർ വീണ്ടും ഒന്നിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികൾ ഏറെ കാലമായി നിലനിൽക്കുന്നുണ്ട്. വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം നൽകിയ വിവാഹ മോചന ഹർജിയിൽ നടന് ഒരു നടിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു.