ന്യൂയോർക്ക്: 'ജെൻ വി', 'ചില്ലിംഗ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രീന' എന്നീ വെബ് സീരിസുകളിലൂടെ ശ്രദ്ധനേടിയ നടൻ ചാൻസ് പെർഡോമോ(27) ബൈക്ക് അപകടത്തിൽ അന്തരിച്ചു. പെർഡോമോയുടെ മനേജിങ് ടീം പ്രസ്താവനയിലൂടെയാണ് താരത്തിൻ്റെ മരണം സ്ഥിരീകരിച്ചത്. ഈ അവസരത്തിൽ നടൻ്റെ കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്നും ടീം അഭ്യർഥിച്ചു.

To advertise here,

ആമസോൺ പ്രൈമിലെ 'ദി ബോയ്‌സ്' സീരിസിൻ്റെ സ്പിൻ ഓഫ് 'ജെൻ വി'യുടെ ആദ്യ സീസണിൽ ആന്ദ്രെ ആൻഡേഴ്സ് എന്ന കഥാപാത്രത്തെയാണ് പെർഡോമോ അവതരിപ്പിച്ചത്. പെർഡോമോയുടെ വിയോ​ഗത്തെത്തുടർന്ന് 'ജെൻ വി' രണ്ടാം സീസൺ നീണ്ടുപോയേക്കാമെന്നാണ് റിപ്പോർട്ടുകൾ. 

താരത്തിൻ്റെ അപ്രതീക്ഷിത വിയോ​ഗത്തിൻ്റെ ഞെട്ടലിലാണ് ഹോളിവുഡ്. ചാൻസ് പെർഡോമോയ്ക്ക് അന്ത്യോപചാരം അർപ്പിച്ചുകൊണ്ട് എത്തുകയാണ് താരങ്ങൾ.