
നിവിൻ പോളി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ പങ്കുവെച്ച് നടനും സുഹൃത്തുമായ അജു വർഗീസ്. 'സർവം മായ'യുടെ വിജയത്തിന് പിന്നാലെ നിവിൻ ജീവിതത്തെയും കരിയറിനെയുംകുറിച്ച് പറഞ്ഞ വാക്കുകളാണ് അജു വർഗീസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. സർവം മായ ടീമിനൊപ്പമുള്ള ഫോട്ടോയുടെ ക്യാപ്ഷനായാണ് അജു നിവിന്റെ വാക്കുകൾ കുറിച്ചത്.
'സർവം മായ'യിൽ നായകനായ നിവിൻ പോളി, സംവിധായകൻ അഖിൽ സത്യൻ, നായിക റിയ ഷിബു, ഗായിക ശക്തി ശ്രീ ഗോപാലൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് അജു പങ്കുവെച്ചത്. സൈമ അവാർഡ്‌സിൽ വിവിധ വിഭാഗങ്ങളിലായി ഇവർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സമ്മാനിക്കപ്പെട്ട ശിൽപങ്ങളുമായി അഞ്ചുപേരും ഒന്നിച്ചുനിൽക്കുന്നതാണ് ചിത്രം. നിവിൻ നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇൻഡസ്ട്രി ഹിറ്റായതിന് ശേഷമാണ് അജുവിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
'ഒരു ദിവസം വരും, ഒരു പരിപാടി വരും, ഒരു ഫ്രൈഡേ വരും. നിർത്തിപ്പോകാതെ ഇരുന്നാൽ മതി', എന്നാണ് അജു വർഗീസ് ക്യാപ്ഷൻ പങ്കുവെച്ചത്. നേരത്തെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ അക്കാലത്തെ എങ്ങനെ മറികടന്നു എന്ന ചോദ്യത്തോട് മറുപടി പറയവെയാണ് നിവിൻ ഈ വാക്കുകൾ പറഞ്ഞത്.
'സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോഴും ഉള്ളിൽ അറിയാമായിരുന്നു, ഒരു ദിവസം വരും. ഒരു പരിപാടി വരും. ഒരു ഫ്രൈഡേ വരും. നമ്മൾ നിർത്തിപ്പോകാതിരുന്നാൽ മതി. കൃത്യസമയത്ത് ദൈവം അതു കൊണ്ടുതരും', എന്നായിരുന്നു നിവിന്റെ വാക്കുകൾ. 'നാണം കെട്ടാണെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുക. ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. തോറ്റാലും ശ്രമിക്കുക', അഭിമുഖത്തിൽ നിവിന് ഒപ്പമുണ്ടായിരുന്ന അജു കൂട്ടിച്ചേർത്തു.
Content Highlights: Actor Aju Varghese shared an inspiring past interview quote by Nivin Pauly on social media. The post follows the success of their movie Sarvam Maya and its recognition at the SIIMA Awards. Aju shared a photo featuring Nivin Pauly, director Akhil Sathyan, Rhea Shibu, and Shakthisree Gopalan holding their awards. The quote emphasizes persistence, staying resilient during failures, and waiting for the right opportunity to succeed. Aju added that one should never feel ashamed to keep trying, even after facing setbacks.
Published: 14 Sept 2026, 08:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented