ചെന്നൈ: വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിലെ ആർ.കെ. നഗറിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ രൂപത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ. വിജയ് നായകനായ 2004-ലെ സൂപ്പർഹിറ്റ് ചിത്രം 'ഗില്ലി'യിലെ കഥാപാത്രങ്ങൾ ഉൾപ്പെടെയാണ് ഗണേശ വിഗ്രഹങ്ങളായി മാറിയത്.

To advertise here,

നിയമസഭയിലെ വിജയ്‌യുടെ വിവാദമായ ആംഗ്യം, തിരഞ്ഞെടുപ്പ് കാലത്ത് സൈക്കിളിൽ നടത്തിയ പ്രചാരണം എന്നിവയും ഗണേശ വിഗ്രഹങ്ങളായി മാറി. വിജയ് ആരാധകനായ രാജേഷ് ആണ് പ്രതിമകളുടെ ശിൽപി.

വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ രാജേഷിനെതിരെ പോലീസിൽ പരാതി ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പ്രതിമകൾ മാറ്റാൻ രാജേഷിനോട് ആവശ്യപ്പെട്ടു.