​ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മലയാള ചിത്രം ലവ്ഫുള്ളി യുവേഴ്സ് വേദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

To advertise here,

നവാ​ഗതനായ പ്ര​ഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  വെങ്കിടേഷ് ,ഷൈൻ ടോം ചാക്കോ, അപ്പാനി ശരത്, അനിഘ സുരേന്ദ്രൻ, ഷാജു ശ്രീധർ, ഐ എം വിജയൻ എന്നിവരോടൊപ്പം അൻപതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ആർ.ടു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് നിർമാണം. കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു.

തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാമ്പസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ലവ്ഫുള്ളി യുവേഴ്സ് വേദ. ടോബിൻ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ-  വിബീഷ് വിജയൻ, ലൈൻ-പ്രൊഡൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റെനി ദിവാകരൻ. ഡിസംബർ 15 നു തൃശ്ശൂരിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം തീയേറ്ററുകളിൽ ചെയ്യുമെന്നു നിർമാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights : Gautham Menon Sreenath Bhasi Rajisha Vijayan in Lovefully Yours Veda