പുതിയ ചലച്ചിത്ര നിർമാണ കമ്പനിയായ പെൻ സിനിമാസിന്റെ ബാനറിൽ ടി.ആർ. ദേവൻ, രതീഷ് ഹരിഹരൻ, ബാബു നാപ്പോളി, മാർബെൻ റഹീം എന്നിവർ ചേർന്ന് നിർമിക്കുന്ന 'ഗംഗ യമുന സിന്ധു സരസ്വതി' എന്ന ആന്തോളജി സിനിമയുടെ പൂജ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽവെച്ച് ഹിറ്റുകളുടെ സംവിധായകനും നടനുമായ ലാൽ നിർവ്വഹിച്ചു.

To advertise here,

സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാലുവനിതകളുടെ കഥ പറയുന്ന ചിത്രത്തിന് ഭാരതത്തിലെ പുണ്യനദികളുടെ പേരാണ് നൽകിയിരിക്കുന്നത്. സാജു നവോദയ (പാഷാണം ഷാജി), ലാൽ പ്രിയൻ, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകനും നടനുമായ ജോണി ആന്റണി, സോഹൻലാൽ, 'അമ്മ' ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ദീപ്തിമേരി വർഗീസ്, അഭിജ ശിവകല, സാജൻ പള്ളുരുത്തി, ശശികല മേനോൻ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു. മലയാള സിനിമയിലെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. പിആർഒ: മനു ശിവൻ.