ചിത്രത്തിന്റെ ട്രെയ്‌ലറിന് പിന്തുണ നൽകിയ മോഹൻലാലിനോടും അദ്ദേഹം നന്ദി അറിയിച്ചു.

ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ എസ്. എസ്. രാജമൗലി, താൻ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ന്റെ കേരള പ്രീ-റിലീസ് ഇവന്റിനായി കൊച്ചിയിലെത്തിയപ്പോൾ അദ്ദേഹത്തെ കാണാനായി മണിക്കൂറുകൾക്കു മുമ്പേ പ്രേക്ഷകർ തടിച്ചുകൂടി. കൊച്ചി ലുലു മാളിലെ വേദി ഇന്നലെ സാക്ഷ്യം വഹിച്ചത് ആവേശം നിറഞ്ഞ ആരാധകക്കൂട്ടത്തിനായിരുന്നു.
ഇന്ത്യൻ സിനിമയുടെ പ്രിയ സംവിധായകൻ എസ്. എസ്. രാജമൗലി കേരളവുമായുള്ള തന്റെ പ്രിയപ്പെട്ട ഓർമകൾ പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രത്തിന്റെ ട്രെയ്‌ലറിന് പിന്തുണ നൽകിയ മോഹൻലാലിനോടും അദ്ദേഹം നന്ദി അറിയിച്ചു.
“എന്റേതായ ഒരു ചിത്രം എന്ന രീതിയിൽ മറ്റൊരു ഭാഷയിലേക്ക് എത്തിക്കാൻ ഈ ചിത്രത്തിലൂടെ സാധിച്ചു. സിനിമയിൽ ഞാനെടുത്ത ഇടവേളകൾ കൂടി കണക്കിലെടുത്താൽ എന്റെ സിനിമാജീവിതത്തിനും 25 വർഷം പൂർത്തിയാകുകയാണ്. 66-ലധികം ചിത്രങ്ങൾ, എന്നെ ചേർത്തുനിർത്തിയ ഓരോ പ്രേക്ഷകനും നന്ദി. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പൂർണമായും ഒരു മലയാള ചിത്രമായാണ് ഓരോ മലയാളി പ്രേക്ഷകനിലേക്കും എത്തുന്നത്. ഈ സിനിമ കുടുംബസമേതം കണ്ട് വിജയിപ്പിക്കണം,” ചിത്രത്തിലെ നായകൻ ഫഹദ് ഫാസിൽ വേദിയിൽ പറഞ്ഞു.
“സിനിമയെ ഏറ്റവും നന്നായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രേക്ഷകരാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ നിങ്ങൾ ഏറ്റെടുക്കുമെന്ന ഉറപ്പുണ്ട്,” ചിത്രത്തിന്റെ നിർമ്മാതാവ് എസ്. എസ്. കാർത്തികേയ പറഞ്ഞു.
ചിത്രത്തിലെ ബാലതാരമായ സാറ തന്റെ കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെ വേദിയിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട അനുഭവം പങ്കുവെച്ചു. കുട്ടികൾക്കൊപ്പം കുടുംബസമേതം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി നേട്ടം കൈവരിച്ചതിന്റെ പശ്ചാത്തലത്തിൽ സംവിധായകൻ ഗിരീഷ് എ.ഡിയെ വേദിയിലേക്ക് ക്ഷണിച്ചു. അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, രാജമൗലി സാറിനെ തനിക്ക് ചെറിയ പേടിയാണെന്നും സെറ്റിൽ അദ്ദേഹം വളരെ കൂളാണെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തോട് സംസാരിക്കാൻ ചെറിയൊരു പേടി തോന്നാറുണ്ടെന്നും ഗിരീഷ് എ.ഡി പറഞ്ഞു. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കുട്ടികൾക്കും കുടുംബങ്ങൾക്കും തിയേറ്ററിൽ ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രം ഒക്ടോബർ 2-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒരു ഫാന്റസി ഫാമിലി എന്റർടെയ്‌നറാണ്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയതുമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഫഹദ് ഫാസിൽ തന്റെ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്‌മെന്റ് നിർവഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റർ. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.
സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറായും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പി.ആർ.ഒ: പ്രതീഷ് ശേഖർ
Content Highlights: Legendary director S. S. Rajamouli and actor Fahadh Faasil attended the grand pre-release event for their upcoming fantasy family entertainer Dont Trouble The Trouble at Lulu Mall in Kochi, drawing a massive crowd ahead of its worldwide release on October 2.
Published: 29 Sept 2026, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented