കമന്റുകൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇത്തരം പ്രതികരണങ്ങൾ വായിക്കുമ്പോളുണ്ടാകുന്ന ഭയംതന്നെയാണ് കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുൽഖർ സൽമാൻ | ഫോട്ടോ: Facebook
താൻ നേടിയ വിജയങ്ങൾക്കിടയിലും തൻ്റെ അഭിനയശേഷിയെ സംശയിക്കുന്ന പ്രേക്ഷകരുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ. അവരിൽനിന്ന് ഇപ്പോഴും വിമർശനങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. അത്തരം കമന്റുകൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇത്തരം പ്രതികരണങ്ങൾ വായിക്കുമ്പോളുണ്ടാകുന്ന ഭയംതന്നെയാണ് കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുൾട്ടെ പ്രോയുമായുള്ള സംഭാഷണത്തിലാണ് വിമർശകരെക്കുറിച്ച് ദുൽഖർ സംസാരിച്ചത്. കാന്ത എന്ന ചിത്രത്തിൽ തൻ്റെ കഥാപാത്രത്തിൻ്റെ പേര് ‘നടിപ്പ് ചക്രവർത്തി’ എന്നാണ്. ഒരു വലിയ നടനാണെന്ന് സ്വയം വിശ്വസിക്കുന്നില്ല. തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്ന ഒരു വിഭാഗം പ്രേക്ഷകർ ഇപ്പോഴുമുണ്ട്. ചിലപ്പോൾ ആ കമൻ്റുകൾ വായിക്കുകയും, അത്ര പോരേ എന്ന് സ്വയം ചോദിച്ചു തുടങ്ങുകയും ചെയ്യും. ആ ഭയം എപ്പോഴും ഉള്ളിലുണ്ടെന്നും ദുൽഖർ പറഞ്ഞു.
"ആ ഭയം എന്നെ കൂടുതൽ കഠിനാധ്വാനം ചെയ്യാനും കടുപ്പമേറിയ വേഷങ്ങൾ ഏറ്റെടുക്കാനും പ്രേരിപ്പിക്കുന്നു. അസാമാന്യ നടൻ എന്ന് അറിയപ്പെടുന്ന ഒരാളെ അവതരിപ്പിക്കുമ്പോൾ, ഞാൻ ആ കഥാപാത്രത്തിന് അർഹനാണെന്നും മറ്റാർക്കും അത് ഇതിലും മികച്ചതാക്കാൻ കഴിയില്ലെന്നും ആളുകൾ വിശ്വസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." അദ്ദേഹം പറഞ്ഞു.
നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് "കാന്ത" കഥ പറയുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബട്ടി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Dulquer Salmaan opens up about facing acting criticism and how it drives him to take on challenging roles. Read more about his journey and upcoming film Kaantha.
Published: 14 Nov 2025, 02:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented