കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രന് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്ന കാസ്റ്റിംഗ് കോള്‍ വീഡിയോ ശ്രദ്ധേയമാകുന്നു. എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിച്ച വിഡിയോയില്‍ മലയാള സാഹിത്യത്തിന്റെ ഇതിഹാസമായ വൈക്കം മുഹമ്മദ് ബഷീറാണ് അഭിനേതാക്കളെ തേടുന്നത്. കോഴിക്കോട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലേക്ക് യുവതി യുവാക്കളെ തേടുന്നതായി അറിയിക്കുന്ന വീഡിയോ ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. 18 മുതല്‍ 25 വയസ്സ് വരെയുള്ള യുവതീയുവാക്കളെയാണ് ക്ഷണിക്കുന്നത്.
'ഫ്രം ദി മേക്കേഴ്സ് ഓഫ് സെക്കന്റ് ഷോ' എന്ന ടാഗ് ലൈനില്‍ എത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പേര് പങ്കുവച്ച് കഴിഞ്ഞു. വീഡിയോയിലെ ചില 'ഹിഡന്‍ ഡീറ്റൈല്‍സും' ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്ററിന്റെ താഴെ ഒളിഞ്ഞിരിക്കുന്ന ഒരു വരി, 'തൊട്ടപ്പുറത്തെ കവലയില്‍ കുരുടിയും പിള്ളേരും കാണും, ദം ഉള്ളവര്‍ കേറി പോര്..' എന്നിവയാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.
ഇത് ശ്രീനാഥിന്റെ ആദ്യ ചിത്രമായ ദുല്‍ഖര്‍ സല്മാന് ആദ്യമായി അഭിനയിച്ച സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമാണോ എന്ന തരത്തിലാണ് ആണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ബ്ലൂ വെയില് മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ നിലവില്‍ പുറത്ത് വിട്ടിട്ടില്ല. പി ആര് ഓ - റോജിന്‍ കെ റോയ്
Content Highlights: A unique casting call video, featuring Vaikom Muhammad Basheer reimagined with AI, is creating buzz. Is it a sequel to Dulquer Salmaan`s `Second Show`? Find out more.
Published: 27 Oct 2025, 08:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented