സുരേഷ് ഗോപിയുടെ കരിയറിലെ ആദ്യത്തെ മുഴുനീള ക്യാമ്പസ് ചിത്രമായിരിക്കും ഇത്

സൂപ്പർ ഹിറ്റ് ചിത്രമായ 'ഗരുഡന്' ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി നായകനാകുന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കാസ്റ്റിങ് കോൾ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ പങ്കുവച്ചു.
സുരേഷ് ഗോപിയെ നായകനാക്കി ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് കാസ്റ്റിങ് കോളിൽ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ 40 വർഷത്തെ തന്റെ സിനിമ ജീവിതത്തിൽ സുരേഷ് ഗോപിയുടെ കരിയറിലെ ആദ്യത്തെ മുഴുനീള ക്യാമ്പസ് ചിത്രമായിരിക്കും ലിസ്റ്റിൻ സ്റ്റീഫൻ ഒരുക്കുന്നത്.
ചിത്രത്തിലെ അണിയറ പ്രവർത്തകരെ കുറിച്ചും മറ്റു അഭിനേതാക്കളെ കുറിച്ചുമുള്ള വിവരങ്ങൾ കാസ്റ്റിങ് കോളിൽ പങ്കുവെച്ചിട്ടില്ല. ഓണത്തിന് ശേഷം ചിത്രീകരണം തുടങ്ങുന്ന സിനിമ 2027 വിഷു റിലീസായി തിയേറ്ററുകളിൽ എത്തും.
Content Highlights: Actor Suresh Gopi and producer Listin Stephen of Magic Frames are reuniting after their hit film Garuda for an upcoming campus movie. The casting call is out, and filming begins after Onam for a Vishu 2027 release.
Published: 13 Jul 2026, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented