മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മെഗാസ്റ്റാർ മമ്മൂട്ടി നിർമിക്കുന്ന പത്താം ചിത്രത്തിലേക്ക് നായികയെ തേടുന്നു. ചിത്രത്തിലേക്ക് നായികയെ തേടികൊണ്ടുള്ള കാസ്റ്റിങ് കോളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. തമിഴ് ഭാഷ ഒഴുക്കോടെ സംസാരിക്കാൻ സാധിക്കുന്ന 30- 35 വയസ് പ്രായ പരിധിയിലുള്ളവരെയാണ് നായികാ വേഷം ചെയ്യാനായി തേടുന്നത്.

To advertise here,

മലയാളവും തമിഴും ഒരേപോലെ ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നവർക്കാണ് മുൻഗണന. താല്പര്യമുള്ളവർ തങ്ങളുടെ ഫുൾ സൈസ് ഫോട്ടോഗ്രാഫ്, ബയോഡാറ്റ, ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ (തമിഴിൽ), ഒരു മിനിറ്റ് ദൈർഘ്യമുള്ള പെർഫോമൻസ് വീഡിയോ എന്നിവ casting@mammoottykampanyproduction10.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ജൂലൈ 31-നു മുൻപ് അയക്കാൻ ആണ് കാസ്റ്റിങ് കോളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ- ദി കോർ, കണ്ണൂർ സ്‌ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്, കളംകാവൽ, പദയാത്ര എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇതിനു മുൻപ് നിർമിച്ച ചിത്രങ്ങൾ. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ നിർമിച്ച് മലയാള സിനിമയിലെ മികച്ച ചിത്രങ്ങളുടെ അമരക്കാരായാണ് മമ്മൂട്ടി കമ്പനി അറിയപ്പെടുന്നത്. പി.ആർ.ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.