ബ്ലോക്ക് ബസ്റ്റർ ചിത്രം പൊൻമാനുശേഷം ജി.ആർ. ഇന്ദുഗോപന്റെ രചനയിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. സത്യം സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

To advertise here,

4 മുതൽ 7 വയസ്സുവരെയുള്ള ആൺകുട്ടികളിൽ നിന്നും 20 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അഭിനയിക്കാൻ താൽപര്യമുള്ളവർ രണ്ട് എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും +91 9846461456 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 നവംബർ 5 ആണ്. താൽപര്യമുള്ളവർ നിശ്ചിത തീയതിക്കകം അപേക്ഷകൾ സമർപ്പിക്കണമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.പി ആർ ഓ : പ്രതീഷ് ശേഖർ.