മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾക്കും കളിക്കാർക്കും കലാകാരന്മാർക്കും സിനിമയിൽ അഭിനയിക്കാൻ അവസരം. 'വിസിൽ' എന്ന സിനിമയിലാണ് ഫുട്‌ബോൾ പ്രേമികൾക്ക് അഭിനയിക്കാൻ അവസരം ലഭിക്കുക.

To advertise here,

സെവൻസ് ഫുട്ബോൾ ഇതിവൃത്തമാക്കി രാജീവ് കൃഷണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ഉടൻ മലപ്പുറത്ത് ആരംഭിക്കും. സിനിമയുടെ ബ്രോഷർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പുറത്തിറക്കി.

നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂർ ആണ്. അടുത്ത റംസാന് 'വിസിൽ' പ്രേക്ഷകരുടെ മുന്നിൽ മുഴങ്ങും.

ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമിക്കുന്ന ചിത്രത്തിലൂടെ എ.ആർ. റഹ്‌മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്‌ബോൾ സംസ്‌കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്‌ബോൾ കളിയോടുള്ള ഭ്രാന്തമായ സ്‌നേഹത്തിന്റെയും സംഭവബഹുലമായ കഥ പറയുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്‌ബോൾ താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്‌കർ അലി ഛായാഗ്രഹണവും സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ.എസ്. എഡിറ്റിങ്ങും നിർവഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രനാണ് കലാസംവിധാനം.

വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈൻ കെ.എസ്, ആക്ഷൻ: അഷ്‌റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ: മുരളി ഗിന്നസ്, സ്റ്റിൽസ്: ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: എ.എസ്. ദിനേശ്.