മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പദ്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികളി’ലെ തൃശൂർ ഭാഷ വളരെ ബോറാണെന്ന് പറഞ്ഞ സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം ചർച്ചയായ സാഹചര്യത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്തും പദ്മരാജന്റെ മകനുമായ അനന്തപദ്മനാഭൻ. സിനിമയെയല്ല, അതിലെ ഭാഷയെയാണ് അദ്ദേഹം വിമർശിച്ചതെന്നും അതിനുള്ള അവകാശം രഞ്ജിത്തിനുണ്ടെന്നും അനന്തപദ്മനാഭൻ പറഞ്ഞു. തിരക്കഥയുടെ ആദ്യ കേൾവിക്കാരി, തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ " ഇങ്ങനൊന്നുമല്ല പറയ്യാ " എന്ന് പറഞ്ഞപ്പോൾ , "നിങ്ങളതിൽ ഇടപെടണ്ടാ " എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്- അനന്തപദ്മനാഭൻ പറയുന്നു
അനന്തപദ്മനാഭന്റെ പ്രതികരണം
"നമ്മളൊക്കെ ഇഷ്ടപ്പെടുന്ന തൂവാനത്തുമ്പികളിലെ ലാലിന്റെതൃശ്ശൂർ ഭാഷ ബോറാണ് " എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സിനിമയെ അല്ല വിമർശിച്ചത്. And maybe he's right. ആ സ്ലാംഗിൽ കടുംപിടിത്തം പിടിക്കാത്തത് തന്നെയാണ്. സാക്ഷാൽ ഉണ്ണി മേനോൻ അടക്കം അച്ഛന്റെ പഴയ തൃശ്ശൂർ ബെൽറ്റ് എമ്പാടും ഇരിക്കെ അതിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സമയവും ഉണ്ടായിരുന്നു. പറഞ്ഞത് പോലെ " പപ്പേട്ടൻ അങ്ങനെ ശ്രദ്ധിക്കാത്തത് " തന്നെയാണ്. അതിനൊരു കാരണമുണ്ട്. മുമ്പ് "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ " ഇറങ്ങിയപ്പോൾ അതിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല എന്നൊരു ആക്ഷേപം ഉയർന്നിരുന്നു. മൂപ്പനും , സുലൈമാനും, ഒക്കെ പറയുന്ന compromise ഇല്ലാത്ത ഏറനാടൻ മൊഴി പലർക്കും പിടി കിട്ടിയില്ല. നൂഹു അഭിനയിച്ച ഹൈദ്രോസ് എന്ന 'അരപ്പട്ട' പറയുന്ന മൊഴിയൊക്കെ ഇപ്പോഴും എനിക്ക് മുഴുവൻ തിരിഞ്ഞിട്ടില്ല. "അരപ്പട്ട " ക്ക് ഒരു മൊഴി വിദഗ്ധൻ ഉണ്ടായിരുന്നു. മറ്റാരുമല്ല സുലൈമാന് (റഷീദ്) ഡബ്ബ് ചെയ്ത സുരാസു തന്നെ. അദ്ദേഹം ചിത്രത്തിൽ മാളുവമ്മയുടെ അനുജൻ ചായക്കടക്കാരനായി ഒന്ന് മിന്നി പോകുന്നുമുണ്ട്.
" തൂവാനത്തുമ്പികൾ " വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് dilute ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി, തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ " ഇങ്ങനൊന്നുമല്ല പറയ്യാ " എന്ന് പറഞ്ഞപ്പോൾ , "നിങ്ങളതിൽ ഇടപെടണ്ടാ " എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് .
2012 ലെ പത്മരാജൻ പുരസ്ക്കാരം "ഇന്ത്യൻ റുപ്പീ "ക്ക് സ്വീകരിച്ചു കൊണ്ട് രൺജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്. " പുതിയ തലമുറ,the so called new generation, ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ "" കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്. That's on record. I know where He has placed Achan and the Respect he is having.
ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല.
Content Highlights: Anantha Padmanabhan on thoovanathumbikal thrissur slang, Renjith director's interview
Published: 11 Dec 2023, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented