യുവത്വത്തിന്റെ സൗഹൃദവും പ്രണയവും ജീവിതക്കാഴ്ചകളും കോർത്തിണക്കി ലിസ്റ്റിൻ സ്റ്റീഫന്റെ നിർമാണത്തിൽ ഒരുങ്ങുന്ന 'മെറി ബോയ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏഴ് രാജ്യങ്ങളിൽ ട്രെൻഡിങ്ങിൽ. ഇന്ത്യ, ഖത്തർ, യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, കാനഡ എന്നീ രാജ്യങ്ങളിലാണ് ട്രെയ്‌ലർ ട്രെൻഡിങ്ങിൽ നിൽക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് മഹേഷ് മാനസാണ്. തിരക്കഥയും സംഭാഷണവും ശ്രീപ്രസാദ് ചന്ദ്രന്റേതാണ്.
ക്യാമ്പസ് ജീവിതത്തിന്റെ ഊർജവും സൗഹൃദങ്ങളുടെ ആഴവും പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളും പുതിയ തലമുറയുടെ ജീവിതസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. യുവാക്കൾക്ക് ഏറെ പരിചിതമായ ജീവിതസാഹചര്യങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിക്കുന്ന ചിത്രം സമകാലിക യുവത്വത്തിന്റെ കാഴ്ചപ്പാടുകളും വ്യക്തിബന്ധങ്ങളിലെ സങ്കീർണതകളും രസകരമായി അവതരിപ്പിക്കുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മെറിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ രാജാണ്. വിശാഖ് നായർ, റോഷൻ അബ്ദുൽ റഹൂഫ്, സാഫ് ബോയ്, ഷോൺ ജോയ്, പാർവതി അയ്യപ്പദാസ്, ശ്വേത വാരിയർ, കീർത്തന പ്രേം, ബിന്ദു പണിക്കർ, മൂർ, അഖിൽ കലവൂർ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, ആൻ ജമീല സലിം, അശ്വത്ത്, ഫ്രാങ്കോ ഫ്രാൻസിസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
യുവപ്രേക്ഷകരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാകുമെന്നാണ് പ്രതീക്ഷ. മാജിക് ഫ്രെയിംസ് റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഡിസംബറിൽ തിയേറ്ററുകളിലെത്തും.
ജസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ. സാം സി.എസ്, ഡോൺ വിൻസെന്റ് എന്നിവർ സംഗീതമൊരുക്കുന്നു. പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റിന്റേതാണ്. ഫായിസ് ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
സൗണ്ട് ഡിസൈൻ: സച്ചിൻ, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആർട്ട്: രാഖിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, ഫൈനൽ മിക്‌സ്: ഫസൽ ബക്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, കാസ്റ്റിങ് ഡയറക്ടർ: രാജേഷ് നാരായണൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: ബിജിത്ത് ധർമടം, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്‌സ്, അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്, ടൈറ്റിൽ ഡിസൈൻ: വിനയ തേജസ്വി.
Content Highlights: The trailer for Merry Boys, produced by Listin Stephen under Magic Frames and directed by Mahesh Manas, is trending across seven countries including India, the UAE, Saudi Arabia, and Canada. Written by Sreeprasad Chandran, the campus drama explores youth friendships, romance, and modern relationships ahead of a December theatrical release. Aishwarya Raj plays the central character Merry alongside an ensemble cast featuring Vishak Nair, Roshan Abdul Rahoof, Saaf Boi, and Bindu Panicker. Music is by Sam C.S. and Dawn Vincent, with cinematography by Faiz and editing by Akash Joseph Varghese.
Published: 25 Nov 2026, 08:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented