പല സര്‍വകലാശാലകളിലും 60-61 വയസ്സാണ് വി.സി.യുടെ ഉയര്‍ന്ന പ്രായപരിധി.

തിരുവനന്തപുരം: സംസ്ഥാനത്തെ 13 സർവകലാശാലകളിലും വൈസ് ചാൻസലർമാരുടെ ഉയർന്ന പ്രായപരിധി എഴുപതാക്കി ഉയർത്താനുള്ള സർവകലാശാലാ ഭേദഗതി ബില്ലിന് മന്ത്രിസഭാ അംഗീകാരം. വി.സി.മാരുടെ കാലാവധി അഞ്ചുവർഷമാക്കും. പുനർനിയമനത്തിന് അർഹതയുണ്ടാവില്ല. തിങ്കളാഴ്ച തുടങ്ങുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
പല സർവകലാശാലകളിലും 60-61 വയസ്സാണ് വി.സി.യുടെ ഉയർന്ന പ്രായപരിധി. ഇതാണ് 70 വയസ്സാക്കി ഏകീകരിക്കുന്നത്. മിക്ക സർവകലാശാലകളിലും നാലു വർഷമാണ് വി.സി.യുടെ കാലാവധി. ചിലയിടങ്ങളിൽ പുനർനിയമനത്തിനും വ്യവസ്ഥയുണ്ട്. ഇതെല്ലാം പുതിയ ബില്ലിൽ ഒഴിവാക്കി.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കാലടി സർവകലാശാലകൾക്കുപുറമേ കുസാറ്റ്, കാർഷികം, നിയമം, ഫിഷറീസ്, മലയാളം, കെ.ടി.യു., ഡിജിറ്റൽ, ശ്രീനാരായണ ഓപ്പൺ സർവകലാശാലകളുടെയും നിയമങ്ങളിൽ ഭേദഗതിവരുത്തും. പ്രൊഫസറായി പത്തുവർഷം പ്രവർത്തനപരിചയവും അക്കാദമിക പ്രാവീണ്യവുമാണ് വി.സി.യാവാനുള്ള യോഗ്യത. കഴിഞ്ഞ പത്തുവർഷത്തെ പ്രൊഫസർ പദവി പരിഗണിക്കുമ്പോൾ, ഇടതുപക്ഷക്കാർക്ക് പ്രാമുഖ്യം ലഭിച്ചേക്കാമെന്നതാണ് ഭരണപക്ഷത്തെ അലട്ടുന്ന പ്രശ്‌നം.
സംസ്ഥാനത്തെ സർവകലാശാലകളിൽ അറുപതും കേന്ദ്രസർവകലാശാലകളിൽ അറുപത്തിയഞ്ചും വയസ്സാണ് വിരമിക്കൽ പ്രായം. വി.സി.യാവാനുള്ള പ്രായപരിധി 70 വയസ്സാക്കി ഉയർത്തുമ്പോൾ, വിരമിച്ച കോളേജ് പ്രൊഫസർമാരെയും നിയമിക്കാനാവും. ഇതുവഴി, കേന്ദ്രസർവകലാശാലകളിലും ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചവരെ തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങും. ദേശീയതലത്തിലുള്ളവരെ നിയമിക്കുന്നതിനോട് ചാൻസലറെന്നനിലയിൽ ഗവർണറും വിയോജിക്കാനിടയില്ല.
സ്വകാര്യ സർവകലാശാലകളിലും 70 വയസ്സാണ് വി.സി.യാവാനുള്ള പ്രായപരിധി.
Content Highlights: University Amendment Bill: Cabinet approves raising the upper age limit for Vice-Chancellors to 70.
Published: 26 Nov 2026, 04:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented