അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെ അനുസ്മരിച്ച് സംവിധായകൻ ലാൽ ജോസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ലാൽ ജോസ് പ്രതാപ് പോത്തനെ ഓർത്തത്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ എന്നാണ് ലാൽ ജോസ് പ്രതാപ് പോത്തനെ വിശേഷിപ്പിച്ചത്.

To advertise here,

അയാളും ഞാനും തമ്മിലുളള ബന്ധം എന്റെ കൗമാരകാലത്ത് തുടങ്ങിയതാണ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ. അയാൾ പിന്നീട് എന്റെ സിനിമയിൽ ഡോക്ടർ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവം. ഇന്ന് വെളുപ്പിന് അയാൾ പോയി..നിരവധി നല്ലോർമ്മകൾ ബാക്കിവച്ച്. ലാൽ ജോസ് എഴുതി.

ലാൽ ജോസ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ചിത്രമാണ് അയാളും ഞാനും തമ്മിൽ. പൃഥ്വിരാജും പ്രതാപ് പോത്തനുമായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. ഈ ചിത്രത്തിലെ ഡോക്ടർ സാമുവൽ എന്ന പ്രതാപ് പോത്തന്റെ കഥാപാത്രം ഏറെ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതായിരുന്നു തിരക്കഥ.