
ദേശീയ പുരസ്കാര ജേതാവും ചലച്ചിത്രകാരനുമായ ഡോ. ബിജു സംവിധാനം ചെയ്ത 'ഓറഞ്ച് മരങ്ങളുടെ വീട്' 20-ന് തിയേറ്ററിലെത്തും. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്ത ചിത്രമാണ് 'ഓറഞ്ച് മരങ്ങളുടെ വീട്'. മലയാളത്തിന്റെ അനശ്വര അഭിനയ പ്രതിഭകളായ നെടുമുടി വേണുവും പി. ബാലചന്ദ്രനും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ അവസാന ചിത്രവുമാണിത്. മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിച്ച ഡോ. ബിജുവിന്റെ ഏറെ പുതുമയുള്ള ചിത്രമാണ് 'ഓറഞ്ച് മരങ്ങളുടെ വീട്'.
നഷ്ടപ്പെടുന്ന വേരുകളും തലമുറകൾ തമ്മിലുള്ള സംഘർഷവും പ്രകൃതിയുമായുള്ള ആത്മബന്ധവും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന റോഡ് മൂവിയാണ് ചിത്രമെന്ന് സംവിധായകൻ ഡോ. ബിജു പറഞ്ഞു. പ്രായമാകുന്ന മനുഷ്യരോട് എങ്ങനെ പെരുമാറുന്നു, അവരുടെ ഓർമകളെയും ആഗ്രഹങ്ങളെയും സ്വാതന്ത്ര്യത്തെയും എത്രമാത്രം മാനിക്കുന്നു എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള നാടകവേദിയിലെ ഒട്ടനവധി പ്രതിഭകളുടെ അപൂർവ സംഗമ വേദിയായിരുന്നു സിനിമയുടെ ലൊക്കേഷൻ. മൺമറഞ്ഞ നെടുമുടി വേണുവിന്റെയും പി. ബാലചന്ദ്രന്റെയും അവിസ്മരണീയ പ്രകടനം ബിഗ് സ്ക്രീനിൽ ഒരുവട്ടം കൂടി കാണാനുള്ള അസുലഭ അവസരം കൂടിയാണ് 'ഓറഞ്ച് മരങ്ങളുടെ വീട്'.
മൂവി നൊമാഡ്സ്, സിലിക്കൺ മീഡിയ എന്നിവയുടെ ബാനറിൽ, ഇൻവിസ് മൾട്ടിമീഡിയയുടെയും വിസ്റ്റ വി.എഫ്.എക്സിന്റെയും സിംഗപ്പൂർ കൈരളി ഫിലിം ഫോറത്തിന്റെയും സഹകരണത്തോടെ സിറാജ് ഷാ, വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സഹനിർമാതാവ്: എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ, ഛായാഗ്രഹണം: യദു രാധാകൃഷ്ണൻ, എഡിറ്റിങ്: ഡേവിസ് മാനുവൽ, കലാസംവിധാനം: അജയൻ വി. കാട്ടുങ്കൽ, സംഗീതം: സന്തോഷ് ചന്ദ്രൻ, പി.ആർ.ഒ: പി.ആർ. സുമേരൻ.
Content Highlights: National Award-winning director Dr. Biju's movie 'Orange Marangalude Veedu' sets release date for November 20. The film marks the final screen collaboration of late legendary actors Nedumudi Venu and P. Balachandran. The story is a road movie exploring generational conflicts, aging, human roots, and connection with nature. Produced by Siraj Shah, Vijayashree Bijukumar, and Ushadevi under Movie Nomads and Silicon Media. Technical team includes cinematographer Yadu Radhakrishnan, editor Davis Manuel, and music composer Santhosh Chandran.
Published: 07 Nov 2026, 10:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented