കുളത്തൂപ്പുഴ: ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന സന്തോഷ് ഹോട്ടലിന് പിന്നിലെ പുരയിടത്തിൽ എട്ടു മണിയോടെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രാവിലെ ഹോട്ടലിലെത്തിയിരുന്നതായി ജീവനക്കാർ പറയുന്നു. ഏറെ നേരമായി കാണാത്തതിനെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഹോട്ടലിനു പിന്നിലായി അടുത്ത പുരയിടത്തിലെ ശൗചാലയത്തിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.
Content Highlights: 82-year-old hotel owner Chandran found dead with burn injuries., Incident occurred behind Santhosh Hotel at KSRTC junction in Kulathupuzha., Employees discovered the body after he went missing in the morning., Kulathupuzha police arrived at the scene and initiated an investigation.
Published: 07 Nov 2026, 01:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented