
75 കോടി ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പിന്നിട്ട് പ്രണവ് മോഹന്‍ലാല്‍ നായകനായ രാഹുല്‍ സദാശിവന് ചിത്രം 'ഡീയസ് ഈറേ'. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച കൊണ്ടാണ് നേട്ടത്തിലെത്തിയത്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം 475-ലേറെ സ്ക്രീനുകളിലാണ് പ്രദര്‍ശനം തുടരുന്നത്.
ഒക്ടോബര്‍ 31-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സംവിധായകന് രാഹുല്‍ സദാശിവന് തന്നെ തിരക്കഥ രചിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
പ്രേക്ഷക- നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തിന് ശേഷം രാഹുല്‍ സംവിധാനംചെയ്ത ചിത്രമെന്ന പ്രത്യേകത 'ഡീയസ് ഈറേ'യ്ക്കുണ്ട്. ക്രിസ്റ്റോ സേവ്യര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ഐഎസ്സി ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
Content Highlights: Pranav Mohanlal`s `Dies Irae` crosses 75 Crore globally in just 2 weeks! Now playing on 475+ screens in its 3rd week
Published: 14 Nov 2025, 09:12 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented