
ലണ്ടനിലെ മോഹൻലാലിന്റെ ലൈവ് ഷോയിൽനിന്നുള്ള ധ്യാൻ ശ്രീനിവാസന്റെ വീഡിയോ വൈറൽ. കെ.എസ്. ചിത്രയ്‌ക്കൊപ്പം മോഹൻലാൽ ചിത്രം 'നരനി'ലെ ഓമൽ കൺമണി എന്നു തുടങ്ങുന്ന പാട്ട് പാടുന്ന വീഡിയോ ആണ് വൈറലായത്. സിനിമയിൽ സഹോദരൻ വിനീത് ശ്രീനിവാസൻ പാടിയ ഭാഗമാണ് ധ്യാൻ വേദിയിൽ ചിത്രയ്‌ക്കൊപ്പം പാടിയത്.
ശനിയാഴ്ചയായിരുന്നു ലണ്ടനിലെ ഓവോ അരീന വെംബ്ലിയിൽ മോഹൻലാലിന്റെ 'ബിയോണ്ട് ദ സ്‌ക്രീൻ' ലൈവ് ഷോ. കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, സ്വാസിക, സാനിയ അയ്യപ്പൻ, ജീവ, റംസാൻ മുഹമ്മദ്, അഞ്ജു ജോസഫ്, വിധു പ്രതാപ് എന്നിവരും പരിപാടിയിൽ അണിനിരന്നു.
മോഹൻലാൽ സിനിമകളിലെ പാട്ടുകളും അതിന്റെ നൃത്തരൂപങ്ങളുമായിരുന്നു പരിപാടിയിൽ ഉണ്ടായിരുന്നത്. മോഹൻലാൽ ഉൾപ്പെടെ വേദിയിൽ പാട്ടുപാടി. ജർമനിയിലെ ഷോയിലെ ദൃശ്യങ്ങളും കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കെ.എസ്. ചിത്രയ്‌ക്കൊപ്പം മോഹൻലാലിന്റെ ഒരു ഗാനം കഴിഞ്ഞ ശേഷമാണ് ധ്യാൻ വേദിയിലേക്ക് എത്തിയത്. 'ഇത്രയും ഓളം പ്രതീക്ഷിച്ചില്ല' എന്ന് പറഞ്ഞ ധ്യാൻ, 'ധൈര്യത്തിന് രണ്ടെണ്ണം അടിച്ചിട്ടുണ്ട്', എന്നും കൂട്ടിച്ചേർത്തു. 'ധ്യാനിനെ അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവർക്കും' എന്ന് ചിത്ര പറഞ്ഞപ്പോൾ, താൻ പാടുന്ന പാട്ട് കേൾക്കുന്നതോടുകൂടി ആ ഇഷ്ടമെല്ലാം പോവും എന്ന് നടൻ മറുപടി തുടങ്ങി.
പിന്നാലെ, ഓമൽ കൺമണിയുടെ ഇൻട്രോ മ്യൂസിക് വായിച്ചപ്പോൾ തന്നെ സദസ്സ് ഇളകി മറിഞ്ഞു. ചിത്ര പാട്ട് പാടിത്തുടങ്ങിയപ്പോൾ വൻ കൈയടിയാണ് ലഭിച്ചത്. ധ്യാൻ 'ഓ... നരൻ' പാടിയപ്പോൾ വൻ ആരവമുയർന്നു. പാട്ടിനൊത്ത് കാണികൾ മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റ് വീശി.
സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ ധ്യാനിന്റെ ആലാപനമികവിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. അതേസമയം, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ധ്യാനിന്റെ പരാമർശത്തിന് വിമർശനവും ഉയരുന്നുണ്ട്.
(നിയമപരമായ മുന്നറിയിപ്പ്- 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
Content Highlights: A video of actor Dhyan Sreenivasan singing alongside veteran singer K.S. Chithra at Mohanlal's live show in London has gone viral on social media. Dhyan performed the hit track 'Omal Kanmani' from the movie 'Naran', a song originally sung by his brother Vineeth Sreenivasan. The star-studded event, titled 'Beyond the Screen', was held at the Ovo Arena Wembley and featured several prominent Malayalam celebrities. Before his performance, Dhyan made a witty but controversial remark on stage, joking that he drank "a couple of pegs" for courage. While the audience lauded his singing skills and entertaining persona, his comment regarding alcohol consumption has also drawn criticism from some sections online
Published: 29 Jun 2026, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented