ഹിന്ദി സിനിമയിലെ ഷോമാൻ ആയിരുന്നു ഒരു കാലത്ത് ധർമേന്ദ്ര. പ്രണയംകൊണ്ട് ഒരു തലമുറയെ വശീകരിച്ച നായകൻ. ആക്‌ഷൻ ഹീറോ പരിവേഷവുമുണ്ടായിരുന്നു അദ്ദേഹത്തിന്. ഹിന്ദിയിലെ നായകനടന് എന്തെല്ലാം ഗുണങ്ങൾ വേണമെന്ന് ബോളിവുഡ് പിൽക്കാലത്ത് നോക്കിപ്പഠിച്ചത് ധർമേന്ദ്രയിൽ നിന്നാണ്. സിനിമ മോഹിച്ചെത്തിയവരെല്ലാം അദ്ദേഹത്തിന്റെ രീതികൾ പിന്തുടർന്നു

ധർമേന്ദ്ര | ഫോട്ടോ: AFP
‘‘അതൊരു മനോഹരമായ യാത്രയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട യാത്ര. പക്ഷേ, എല്ലാം നിമിഷങ്ങളിൽ കഴിഞ്ഞതുപോലെ. എനിക്ക് പലതും നഷ്ടപ്പെടുന്നു. സഹപ്രവർത്തകർ, സിനിമയുടെ മായികലോകം, എല്ലാം പെട്ടന്നവസാനിച്ചപോലെ’’ -ഹൃദയംകൊടുത്ത് പ്രേക്ഷകരുടെ ഹൃദയം കവർന്ന നായകൻ ധർമേന്ദ്ര ഒരിക്കൽ പറഞ്ഞു. പ്രേക്ഷകരും അതുതന്നെ പറയുന്നു. എല്ലാം പെട്ടെന്നവസാനിച്ചപോലെ. ധരംജി ഇത്രവേഗത്തിൽ കടന്നുപോയതിന്റെ വേദന ഉള്ളിലൊതുക്കുകയാണ് ആരാധകർ. ഹിന്ദി സിനിമയിലെ ഷോമാൻ ആയിരുന്നു ധർമേന്ദ്ര. പ്രണയംകൊണ്ട് ഒരു തലമുറയെ വശീകരിച്ച നായകൻ. ഒപ്പം തന്നെ ആക്‌ഷൻ ഹീറോ പരിവേഷവുമുണ്ടായിരുന്നു. ഹിന്ദിയിലെ നായകനടന് എന്തെല്ലാം ഗുണങ്ങൾ വേണമെന്ന് ബോളിവുഡ് പിൽക്കാലത്ത് നോക്കിപ്പഠിച്ചത് ധർമേന്ദ്രയിൽനിന്നാണ്.
ഇന്റർമീഡിയറ്റിനുപഠിക്കുന്ന കാലത്ത് ‘ഫിലിം ഫെയർ’ മാഗസിന്റെ ‘ന്യൂ ടാലന്റ് പുരസ്കാരം’ നേടിക്കൊണ്ടാണ് ധർമേന്ദ്ര അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. പിൽക്കാലത്ത് നാലുതവണ ഫിലിം ഫെയറിന്റെ മികച്ച നടനുള്ള പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തെങ്കിലും ലഭിച്ചില്ല. പക്ഷേ, 1997 ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ധർമേന്ദ്രയെ തേടിയെത്തി. 1960-ൽ ‘ദിൽ തേരാ ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. സിനിമയിൽ ചരിത്രംരചിച്ച നായകനടനായി. വലിയ പ്രതിഫലം പറ്റുന്ന നായകന്മാരുടെ പട്ടികയിലും ഇടം പിടിച്ചു. സിനിമാജീവിതത്തിനപ്പുറം രാഷ്ടീയത്തിലുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. വിവാദപ്രസ്താവനകളിലൂടെ രാഷ്ട്രീയചർച്ചകളിൽ ധർമേന്ദ്ര ഇടം പിടിച്ചെങ്കിലും അദ്ദേഹത്തിന്റെ മനസ്സറിയാകുന്നതിനാലാകാം അതെല്ലാം എളുപ്പത്തിൽ കെട്ടടങ്ങി.
താരപ്പൊലിമയിലും വേരുകളും മണ്ണിന്റെ മധുരവും അദ്ദേഹം മറന്നില്ല. എന്നിട്ടും അദ്ദേഹം തന്റെ മക്കളോടും ആരാധകരോടും പറഞ്ഞു. പ്രശസ്തിയും സൗന്ദര്യവും ശാശ്വതമല്ല, വിനയവും എളിമയാർന്ന ജീവിതവുമാണ് നിങ്ങളെ അടയാളപ്പെടുത്തുക. മക്കൾ അദ്ദേഹത്തിന്റെ വാക്കുകൾ പിന്തുടർന്നു. ധർമേന്ദ്ര ഇനിയും ജീവിക്കും കാലങ്ങളോളം താരം എന്ന പരിവേഷത്തോടെ മാത്രമല്ല, ഒരു നല്ലമനുഷ്യൻ എന്ന വിശേഷണത്തോടെ.
Content Highlights: Explore the iconic career of Dharmendra, Bollywood`s beloved Showman. Discover his journey from romantic hero to action star, and his lasting impact on Hindi cinema.
Published: 25 Nov 2025, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented