കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' എന്ന സിനിമയെക്കുറിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി. ഈ ചിത്രം കണ്ടിട്ട് ചിരി നിർത്താനായില്ലെന്നും 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന രസകരമായ യാത്രയാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം' എന്ന സിനിമയെന്നും തരുൺ കുറിച്ചു.

To advertise here,

എല്ലാവരും കാണേണ്ട ഒരു സിനിമയാണ് 'ഭരതനാട്യം 2: മോഹിനിയാട്ടം' എന്നും ഈ സിനിമക്ക് തിയേറ്ററിൽ നിറഞ്ഞ സദസ്സ് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഫെയ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 
“സാധാരണയായി റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാൻ സിനിമകളെക്കുറിച്ച് എഴുതാറില്ല, പക്ഷേ ഇതെന്നെ ശരിക്കും ആകർഷിച്ചു. പലപ്പോഴും ഞാൻ ചിരി നിർത്താൻ കഴിയാതെ ചിരിച്ചുകൊണ്ടിരുന്നു. ഒരു യഥാർത്ഥ ഡാർക്ക് കോമഡി! ഭരതനും കുടുംബവും നിങ്ങളെ 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന രസകരമായ യാത്രയിലേക്ക് കൊണ്ടുപോകുന്നു. തീർച്ചയായും കാണേണ്ട ചിത്രമാണിത്. ഈ സിനിമക്ക് നിറഞ്ഞ സദസ്സ് പ്രതീക്ഷിക്കാം, ഇത് തിയേറ്ററിലെ മുഴുവൻ ആളുകളെയും പ്രധാന നിമിഷങ്ങളിൽ പൊട്ടിച്ചിരിപ്പിക്കുന്ന തരം സിനിമയാണ്.
ശ്രദ്ധിക്കുക: ഇതൊരു ഫീൽ-ഗുഡ് ഫാമിലി സിനിമയല്ല. പൂർണമായും യുക്തിയില്ലാത്ത ഡാർക്ക് കോമഡിയാണ്. ശരിയായ മാനസികാവസ്ഥയോടെ തിയേറ്ററിൽ ചെല്ലുക, ശേഷം ഹൃദയം നിറഞ്ഞ ചിരി ചിരിക്കുക”, തരുൺ മൂർത്തി കുറിച്ചു.

സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിനുണ്ട്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മോഹിനിയാട്ടം ഏപ്രിൽ 10-ന് തീയേറ്ററുകളിലെത്തും.