തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ.) വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതൽ iffk.in എന്ന വെബ്സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10.

To advertise here,

അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, വേൾഡ് സിനിമ എന്നീ വിഭാഗങ്ങളിൽ 2025 സെപ്റ്റംബർ ഒന്നിനും 2026 ഓഗസ്റ്റ് 31-നുമിടയിൽ നിർമാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 31-ാമത് ഐ.എഫ്.എഫ്.കെ ഡിസംബർ 11 മുതൽ 18 വരെയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.