
കുറഞ്ഞ ഷോകളിൽ തുടങ്ങി വമ്പൻ ഹിറ്റടിച്ച ചിത്രമായിരുന്നു ബോളിവുഡിൽ പുറത്തിറങ്ങിയ 'ഹനുമാൻ അംശ്'. കേവലം രണ്ടുകോടിയിൽ താഴെ ബജറ്റിൽ നിർമിക്കപ്പെട്ട ചിത്രം 400 കോടിയിലേറെയാണ് തിയേറ്ററിൽനിന്ന് വാരിയത്. 'ഹനുമാൻ അംശി'ന് സമാനമായി കന്നഡയിലും ഒരു ചിത്രം സർപ്രൈസ് ഹിറ്റ് അടിച്ചിരിക്കുകയാണ്. ആദ്യദിനം കേവലം 60 ഷോയിൽ തുടങ്ങിയ ചിത്രം രണ്ടാഴ്ചയ്ക്കുള്ളിൽ 1,200 ഷോകളിലേക്ക് ഉയർന്നിരിക്കുകയാണ്. സെപ്റ്റംബർ 25-ന് തിയേറ്ററിലെത്തിയ 'പ്രേമദ ഊരലി' 50 കോടി കളക്ഷനും പിന്നിട്ട് ബ്ലോക്ബസ്റ്റർ വിജയമായിരിക്കുകയാണ്.
2026-ൽ കന്നഡ സിനിമാ ഇൻഡസ്ട്രിയിലെ ആദ്യത്തെ വൻ ബോക്സ് ഓഫീസ് ബ്ലോക്ബസ്റ്റർ ചിത്രമായി മാറിയിരിക്കുകയാണ് ഈ ഗ്രാമീണ കുടുംബ ചിത്രം. വലിയ പ്രൊമോഷനോ സൂപ്പർതാര നിരയോ ഇല്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം വേഡ് ഓഫ് മൗത്ത് കൊണ്ടുമാത്രമാണ് വമ്പൻ വിജയത്തിലേക്ക് കുതിച്ചത്. 'മുംഗാരു മളെ', 'സു ഫ്രം സോ' എന്നീ ചിത്രങ്ങൾ സൃഷ്ടിച്ച വിജയ തരംഗത്തിന് സമാനമായ കുതിപ്പാണ് 'പ്രേമദ ഊരലി' കാഴ്ചവെക്കുന്നത്.
ഭാര്യയുടെ മരണശേഷം മകനെ ഒറ്റയ്ക്ക് വളർത്തുന്ന കർഷകന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. അച്ഛൻ-മകൻ ബന്ധം, ഭർതൃപിതാവും മരുമകളും തമ്മിലുള്ള ബന്ധം, ഗ്രാമീണ ജീവിതത്തിലെ നന്മകൾ എന്നിവ കോർത്തിണക്കിയ ചിത്രം വലിയതോതിൽ പ്രേക്ഷകരെ തിയേറ്റിലേക്ക് ആകർഷിക്കുകയാണ്.
വലിയ താരനിര ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ മികച്ച തിയേറ്ററുകളോ പ്രധാന ഷോ സമയങ്ങളോ ചിത്രത്തിന് ലഭിച്ചിരുന്നില്ല. തെലുങ്ക് നടൻ നാനിയുടെ 'ദി പാരഡൈസ്' എന്ന വലിയ ചിത്രത്തോടൊപ്പമാണ് 'പ്രേമദ ഊരലി' റിലീസ് ചെയ്തത്.
മനോജ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീരാം ആണ് നായകൻ. രംഗായണ രഘു, തപസ്വിനി പൂഞ്ച, രമിക ശിവു എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. സുനാദ് ഗൗതം ആണ് സംഗീതം. രാജ്കാന്ത് എസ്.കെ. ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഹർഷിത് പ്രഭു ആണ്. വാനില എന്റർടെയ്ൻമെന്റ്സ്, ജനകമ്മ പ്രൊഡക്ഷൻസ് എന്നിവരാണ് നിർമാതാക്കൾ.
Content Highlights: The Kannada film 'Premada Oorali' turned into a surprise box office blockbuster, crossing the ₹50 crore collection milestone. Starting with just 60 shows on its opening day, strong word-of-mouth surged its show count to 1,200 within two weeks. Directed by Manoj Kumar and starring Sriram, the film explores the emotional bond between a widowed farmer and his son in a rural backdrop. Despite facing high competition from Nani's Telugu film 'The Paradise', the movie became the first major Kannada blockbuster of 2026. Produced by Vanilla Entertainments and Janakamma Productions, the film co-stars Rangayana Raghu, Tapaswini Pooncha, and Ramika Shivu.
Published: 14 Oct 2026, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented