സൈജു കുറുപ്പിന്റെ 150-ാമത് ചിത്രമാണ് ഇത്

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10-ന് തീയറ്ററുകളിലെത്തും. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രം ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. നിർമാണത്തിൽ സൈജു കുറുപ്പ് കൂടി പങ്കാളിയായതിനാൽ ചിത്രം അണിയറയിൽ വലുതായി എന്തോ കരുതിവെച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിനുണ്ട്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം: ബബ്ലു അജു, ചിത്രസംയോജനം: ഷഫീഖ് വി.ബി, സംഗീതം: ഇലക്ട്രോണിക് കിളി, കലാസംവിധാനം: ദിൽജിത് എം. ദാസ്, ശബ്ദസംവിധാനം: ധനുഷ് നായനാർ, ശബ്ദമിശ്രണം: വിപിൻ നായർ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം: മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ.എം, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ: ഡോട്ട് വിഎഫ്എക്‌സ് സ്റ്റുഡിയോ, പിആർഒ: എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, കോൺടെന്റ് & മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ.
Content Highlights: The highly anticipated sequel to Bharathanatyam, titled Bharathanatyam 2: Mohiniyattam, is scheduled for a grand theatrical release on April 10. Directed by Krishnadas Murali and produced under the banners of Thomas Thiruvalla Films and Saiju Kurup Entertainments, the movie marks a major milestone as lead actor Saiju Kurup’s 150th film. With the script co-written by the director and Vishnu R. Pradeep, fans are eagerly waiting to see what the team has in store for this milestone venture.
Published: 22 Feb 2026, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented